Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃദുല ഹിന്ദുത്വ അജണ്ടകൾ വഴി ഇന്ത്യയെ കാവിവൽക്കരിക്കാൻ ഉറച്ചു മോദി സർക്കാർ; യോഗാ ദിനത്തിന് ലഭിച്ച സ്വീകാര്യത മുതലെടുത്ത് രക്ഷാബന്ധൻ ദിനവും ഔദ്യോഗികമാക്കും; തീവ്രനിലപാടുകളിലേക്കുള്ള വഴിയൊരുക്കലാണെന്ന ആശങ്കയിൽ ന്യൂനപക്ഷങ്ങൾ

മൃദുല ഹിന്ദുത്വ അജണ്ടകൾ വഴി ഇന്ത്യയെ കാവിവൽക്കരിക്കാൻ ഉറച്ചു മോദി സർക്കാർ; യോഗാ ദിനത്തിന് ലഭിച്ച സ്വീകാര്യത മുതലെടുത്ത് രക്ഷാബന്ധൻ ദിനവും ഔദ്യോഗികമാക്കും; തീവ്രനിലപാടുകളിലേക്കുള്ള വഴിയൊരുക്കലാണെന്ന ആശങ്കയിൽ ന്യൂനപക്ഷങ്ങൾ

ന്യൂഡൽഹി: യോഗ ദിനാചരണത്തിന് തൊട്ടുപിന്നാലെ രക്ഷാബന്ധൻ ദിനവും ഔദ്യോഗിക ആഘോഷമാക്കി മോദി സർക്കാർ മാറ്റിയേക്കും. ഇതിനുള്ള ചർച്ചകളും പദ്ധതിയും കേന്ദ്ര സർക്കാർ അണിയറയിൽ ഒരുക്കാൻ തുടങ്ങിയതോടെ എതിർപ്പും ശക്തമായി. കടുത്ത ആശങ്ക ഉയർത്താനാണ് ന്യൂനപക്ഷ സംഘടനകളുടെ തീരുമാനം. ഹൈന്ദവരാജ്യമെന്ന പ്രതിച്ഛായയിലേക്ക് രാജ്യത്തെ എത്തിക്കാനാണ് നീക്കമെന്നാണ് വിമർശനം. സംഘപരിവാർ അജണ്ടകളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നതെന്ന രൂക്ഷ വിമർശനങ്ങൾക്കിടെയാണ് രക്ഷബന്ധനും ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.

യോഗാ ദിനാചരണം വിജയിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗം രക്ഷാബന്ധൻ വിഷയം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. നിലവിൽ ഒരു വിഭാഗം മാത്രം ആചരിച്ചുവരുന്ന രക്ഷാബന്ധൻ രാജ്യവ്യാപകമായി ആഘോഷിക്കാനാണ് നീക്കം നടത്തുന്നത്. ചില ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്ഷാബന്ധൻ ഔദ്യോഗിക ആഘോഷമാക്കാൻ നരേന്ദ്ര മോദി തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതിയിൽ ചേർന്ന കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അവരവരുടെ മണ്ഡലങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. 2014ൽ കേന്ദ്രമന്ത്രിയായ വെങ്കയ്യ നായിഡുവിന്റെ വസതിയിൽ വച്ച് ആർഎസ്എസ് രക്ഷാബന്ധൻ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാർ എന്നിവരുൾപ്പെട്ട നാലംഗ സമിതിക്ക് പ്രധാനമന്ത്രി രൂപം നൽകി. സാഹോദര്യത്തിന്റെ ആഘോഷമെന്ന് വിളിക്കപ്പെടുന്ന രക്ഷാബന്ധൻ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹിന്ദുസംസ്‌ക്കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്നാണ് കഴിഞ്ഞ വർഷത്തെ രക്ഷാബന്ധൻ ആഘോഷത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. ഈ പ്രസംഗം ദൂരദർശൻ തൽസമയം കാട്ടിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ജൂൺ 21ന് രാജ്യാന്തര യോഗാദിനമായി ആചരിക്കാൻ ആർഎസ്എസ് പ്രഥമ സർസംഘ് ചാലക് ഹെഗ്‌ഡേവാറിന്റെ ചരമദിനം തെരഞ്ഞെടുത്തത് ആർഎസ്എസ് നടത്തുന്ന ഗൂഢാലോചനയാണെന്ന വാദവുമുണ്ട്. ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഈ നീക്കത്തിൽ അവർ വിജയിക്കുകയും ചെയ്തു. സാഹോദര്യം വളർത്താനെന്ന പേരിൽ രക്ഷാബന്ധനെ ഉയർത്തിക്കാട്ടാനുള്ള നീക്കത്തെ കരുതലോടെ എതിർത്ത് തോൽപ്പിക്കാനാണ് ന്യൂനപക്ഷ സംഘടനകളുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP