Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 16 വയസു മതി; ഉന്നതതല സമിതി വനിത-ശിശുക്ഷേമ മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചു

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 16 വയസു മതി; ഉന്നതതല സമിതി വനിത-ശിശുക്ഷേമ മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചു

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കാൻ ശുപാർശ. കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് ഈ ശുപാർശ മുന്നോട്ടുവച്ചത്.

ഇതിനായി നിയമഭേദഗതി വേണമെന്നും സമിതി നിർദേശിച്ചു. പതിനെട്ടു വയസ്സിൽ താഴെയുള്ളവരെ പ്രായപൂർത്തിയാകാത്തവരായി കണക്കാക്കുന്നതാണ് നിലവിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമവും ലൈംഗിക പീഡന വിരുദ്ധ നിയമവും.

പ്രായപരിധി പതിനെട്ടു വയസായി ഉയർത്തിയതിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനങ്ങളിൽ നിന്നും വേശ്യാവൃത്തിയിൽ നിന്നും രക്ഷിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിയമത്തിന്റെ ദുരുപയോഗം മൂലം പൊലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതികൾ ഏറിവരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പുതിയ ശുപാർശകൾ ഉന്നതതല സമിതി മന്ത്രാലയത്തിനു സമർപ്പിച്ചത്.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രായപരിധി ഉയർന്നു നിൽക്കുന്നത് കൗമാരക്കാരിലെ ലൈംഗികതയെ കുറ്റകൃത്യമായി കാണാൻ ഇടയാക്കുമെന്നു ബാലാവകാശ സംഘടനകളും നിലപാട് എടുത്തിരുന്നു. ഈമാസം ഇരുപതിനു ആഭ്യന്തര, നിയമ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ ശുപാർശകൾ ചർച്ചചെയ്യും. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തടയൽ നിയമം, വിവാഹമോചന നിയമം എന്നിവയിൽ കാതലായ മാറ്റങ്ങൾ വേണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP