Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്രസ്സകളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നവർ ആഗ്രയിലേക്ക് വരിക; അസഹിഷ്ണുക്കൾക്കും സ്വാഗതം; ഈ മദ്രസ്സയിൽ സംസ്‌കൃതവും അറബിയും പഠിക്കുന്നത് മുസ്ലിം-ഹിന്ദു വിദ്യാർത്ഥികൾ ഒരുമിച്ച്

മദ്രസ്സകളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നവർ ആഗ്രയിലേക്ക് വരിക; അസഹിഷ്ണുക്കൾക്കും സ്വാഗതം; ഈ മദ്രസ്സയിൽ സംസ്‌കൃതവും അറബിയും പഠിക്കുന്നത് മുസ്ലിം-ഹിന്ദു വിദ്യാർത്ഥികൾ ഒരുമിച്ച്

ദ്രസ്സകളെക്കുറിച്ചുള്ള ചൂടേറിയ വിവാദമാണ് ഇപ്പോൾ കേരളത്തിലെമ്പാടും. യോജിച്ചും വിമർശിച്ചും വിവാദത്തിന് തിരികൊളുത്തുന്നവർ ആഗ്രയിലേക്ക് വരിക. ഇതൊരു പാഠശാലയാണ്. മതത്തിന്റെ അതിർവരമ്പുകളില്ലാതെ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് അറബിയും സംസ്‌കൃതവും പഠിക്കുന്ന ഉദാത്തമായ പാഠശാല. ഇന്ത്യയിൽ അസഹിഷ്ണുതയാണെന്ന് ആരോപിക്കുന്നവരും ആഗ്രയിലെ മൊയിൻ-ഉൾ-ഇസ്ലാം മദ്രസ്സയെ അറിഞ്ഞിരിക്കണം.

നഗരകേന്ദ്രത്തിൽനിന്ന് ഒമ്പതുകിലോമീറ്റർ മാത്രം അകലെയാണ് ഈ മാതൃകാ സ്ഥാപനം. നാന്നൂറോളം വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.ഇതിൽ 150-ഓളം പേർ ഹിന്ദുക്കളാണ്. അറബിയും ഉർദുവും ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവും അനായാസം വായിക്കാനും എഴുതാനും അറിയുന്നവരാണ് മദ്രസ്സയിലെ വിദ്യാർത്ഥികൾ. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടർ, കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ് എന്നിവയും യോഗ്യതയുള്ള അദ്ധ്യാപകർ പഠിപ്പിക്കുന്നു.

കഴിഞ്ഞമാസമാണ് മദ്രസ്സയിലെ പാഠ്യപദ്ധതിയിൽ സംസ്‌കൃം ഉൾപ്പെടുത്തിയത്. മതപണ്ഡിതരുമായി ആലോചിച്ചാണ് ഈ നടപടി കൈക്കൊണ്ടതെന്ന് മദ്രസ്സയുടെ പ്രിൻസിപ്പാൽ മൗലാന ഉസൈർ അലം പറഞ്ഞു. ജീവിതത്തെ സഹിഷ്ണുതയോടെ കാണുന്നതിന് എല്ലാത്തരം അറിവുകളും വേണമെന്ന തിരിച്ചറിവിൽനിന്നാണ് സംസ്‌കൃത ഗ്രന്ഥങ്ങളും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് അദ്ധ്യാപകരാണ് ഇവിടെ സംസ്‌കൃതം പഠിപ്പിക്കുന്നത്. ഇതിലൊരാൾ അദ്ധ്യാപകനായി വിരമിച്ച ഹിന്ദുവാണ്.

1926-ൽ ആരംഭിച്ച മദ്രസ്സയിൽ ഹിന്ദു കുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങിയത് 2005 മുതലാണ്. ഇസ്ലാമിനെയും ഹിന്ദുവിനെയും അറിയുകയെന്ന ഉദ്ദേശത്തോടെയാണ് അറബിയും സംസ്‌കൃതവും പഠിപ്പിക്കുന്നത്. തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽനിന്ന് വരുന്നവരാണ് ഇവിടുത്തെ വിദ്യാർത്ഥികളിലേറെയും. എട്ടാം ക്ലാസ്സിനുശേഷം അവർ സ്വകാര്യ-സർക്കാർ സ്‌കൂളുകളിൽ ചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP