Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികസനം മാത്രമല്ല ക്രിമിനലുകളും കൂടുതൽ ഗുജറാത്തിൽ തന്നെ; അഹമ്മദാബാദ് ഇന്ത്യയിലെ ക്രിമിനലുകളുടെ തലസ്ഥാനം

വികസനം മാത്രമല്ല ക്രിമിനലുകളും കൂടുതൽ ഗുജറാത്തിൽ തന്നെ; അഹമ്മദാബാദ് ഇന്ത്യയിലെ ക്രിമിനലുകളുടെ തലസ്ഥാനം

മോദിയുടെ വികസനത്തിന്റെ മൂർത്തരൂപമായി ഗുജറാത്തിനെ ഉയർത്തിക്കാട്ടുന്നവർക്ക് നാണക്കേടുണ്ടാക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വികസനത്തിന് മാത്രമല്ല കുറ്റകൃത്യങ്ങളിലും മോദിയുടെ ഗുജറാത്ത് മുന്നിലാണന്നൊണ് റിപ്പോർട്ട്. അതായത് ബിസിനസ്സിന് അനുകൂലമായ സാഹചര്യങ്ങൾക്ക് പേരുകേട്ട ഗുജറാത്തിലെ അഹമ്മദാബാദ് ഇന്ത്യയിലെ ക്രിമിനലുകളുടെ തലസ്ഥാനമെന്നും അറിയപ്പെടുന്നുണ്ടത്രെ...!!.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങൾ തങ്ങളുടെ കുത്സിപ്രവർത്തനങ്ങളുടെ കേന്ദ്രമായി അഹമ്മദാബാദിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിനായി ഇവർ ഈ നഗരത്തിൽ തമ്പടിച്ചിരിക്കുകയുമാണ്. ആസാമിൽ നിന്നുള്ള ഗ്വാല ഗ്യാംഗ്, തമിഴ്‌നാട്ടിൽ നിന്നുള്ള തുക്തുക് ഗ്യാംഗ് , ബീഹാറിലെ മോട്ടിഹാരി ഗ്യാംഗ്, താനെയിൽ നിന്നുള്ള ഇറാനി ഗ്യാംഗ്, ഉത്തർപ്രദേശിൽ നിന്നുള്ള ഷാർപ്പ് ഷൂട്ടർമാർ തുടങ്ങിയവർ കൊലയ്ക്കും വെടിവയ്‌പ്പിനും, മറ്റ് കുറ്റകൃത്യങ്ങൾക്കുമായി അഹമ്മദാബാദിൽ കഴിയുന്നുണ്ടെന്നാണ് സൂചന. തൽഫലമായി അഹമ്മദാബാദ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുന്നിലെത്തിയിരിക്കുകയാണ്.

2014ൽ സിറ്റി ക്രൈംബ്രാഞ്ച് ഇവിടെ നടക്കുന്ന കുറ്റങ്ങളെയും കുറ്റവാളികളെക്കുറിച്ചുമുള്ള കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. 1889 പേരെ പ്രസ്തുത വർഷം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പ്രസ്തുത കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ 50 ശതമാനവും ഗുജറാത്തിന് പുറത്തുള്ളവർ ചെയ്ത കുറ്റകൃത്യങ്ങളാണ്. 24 ശതമാനം കുറ്റങ്ങൾ അഹമ്മദാബാദിന് പുറത്തുള്ളവർ ചെയ്തവയുമാണ്. ശിവ് രഞ്ജനി ക്രോസ്‌റോഡ്‌സിലെ ഹിതേഷ് സവേരിയെ കൊന്നത് ഉത്തർപ്രദേശിൽ നിന്നുള്ള ഗ്യാംഗാണ്. വെജൽപൂരിൽ നിന്നും 18 ലക്ഷം കവർന്നത് ആസാമിൽ നിന്നുള്ള ഗ്യാംഗായിരുന്നുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. ബാഗ് തട്ടിപ്പറിക്കുന്നതിൽ അഗ്രഗണ്യരായ ആസാമിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഗ്യാംഗുകളെ കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഒരു ബിസിനസ്സ്‌കാരനെതിരെ കരുനീക്കം നടത്തിയ ഗ്യാംഗിൽ ഒരു സ്ത്രീയും നൈജീരിയൻ പൗരനുമുണ്ടായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്യാംഗായിരുന്നു ഇതിന് പുറകിൽ പ്രവർത്തിച്ചിരുന്നത്.

അഹമ്മദാബാദിലെത്തുന്ന കുറ്റവാളികളിൽ 60 ശതമാനം പേരും വാടകയ്ക്ക് താമസസൗകര്യത്തിനായാണ് നഗരത്തിലെത്തിയിരിക്കുന്നത്. 59 ശതമാനം പേർ ഗുജറാത്ത് സ്വദേശികളെന്ന നിലയിലാണ് സിം കാർഡുകൾ എടുത്തിരിക്കുന്നത്. ഇവിടെയെത്തുന്ന 58 ശതമാനം കുറ്റവാളികൾക്കും ഇവിടെ നിന്ന് യാതൊരു വിധ പ്രാദേശിക സഹായവും ലഭിക്കുന്നില്ല. എന്നാൽ പിടികൊടുക്കാതെ ഒളിച്ച് താമസിക്കാനുള്ള ഒരിടമായാണ് അവർ അഹമ്മദാബാദിനെ കണക്കാക്കുന്നത്. നഗരത്തിൽ നിന്നും പുറത്ത് നിന്നും മോഷ്ടിക്കപ്പെട്ട 48 ശതമാനം വാഹനങ്ങളും കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്.

അഹമ്മദാബാദിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവരിൽ 26 ശതമാനവും ഈ നഗരത്തിൽ തന്നെയാണ് കഴിയുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 24 ശതമാനം ഗുജറാത്തിലെ മറ്റിടങ്ങളിലാണ് താമസിക്കുന്നത്. ബാക്കിയുള്ള 50 ശതമാനവും ഗുജറാത്തിന് പുറത്ത് താമനസിക്കുന്നവരാണ്. ഇവിടെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 50 ശതമാനവും കുറ്റവാളികളുടെ സ്വന്തം വാഹനങ്ങളാണ്. 38 ശതമാനം മോഷ്ടിച്ച വാഹനങ്ങളാണ്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 10 ശതമാനം അഹമ്മദാബാദിൽ നിന്നു തന്നെ മോഷ്ടിക്കപ്പെട്ടവയാണ്. അഹമ്മദാബാദിലെത്തുന്ന കുറ്റവാളികളിൽ 60 ശതമാനവും വാടകവീടുകളിലാണ് കഴിയുന്നത്. ബാക്കിയുള്ള 20 ശതമാനം ഹോട്ടലുകളിലും ഗസ്റ്റ്ഹൗസുകളിലും എട്ട് ശതമാനം ബസ്റ്റാൻഡുകൾ, റെയിൽവേസ്‌റ്റേഷൻ, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലും 12 ശതമാനം പേർ അഹമ്മദാബാദ് നഗരത്തിന് പുറത്തും താമസിക്കുന്നവരാണ്.

കുററവാളികളിൽ 64 ശതമാനം പേർ ബൈക്കും 20 ശതമാനം കാറുകളോ മറ്റ് ഫോർവീലറുകളോ 14 ശതമാനം പേർ ഓട്ടോറിക്ഷയും രണ്ട് ശതമാനം പേർ സ്‌കൂട്ടറും ഉപയോഗിക്കുന്നു. കുറ്റവാളികളിൽ 42 ശതമാനം പേർക്ക് പ്രാദേശിക സഹായം ലഭിക്കുമ്പോൾ 58 ശതമാനം പേർക്ക് അത് ലഭിക്കുന്നില്ല. കുറ്റവാളികളിൽ 41 ശതമാനം പേർ ഗുജറാത്തിന് പുറത്തുള്ള സിം കാർഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ 59 ശതമാനം പേർ ഗുജറാത്തിലെ സിം ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP