Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാമത്തെ കുട്ടിയും പെണ്ണാണെന്ന് ലിംഗ നിർണ്ണയം നടത്തിയപ്പോൾ തിരിഞ്ഞറിഞ്ഞു; ആൺകുട്ടിയുണ്ടായില്ല എന്ന കാരണത്തിന് ഭർത്താവ് മുത്തലാക്ക് ഉപയോഗിച്ച് മൊഴിചൊല്ലി; അഹമ്മദാബാദിൽ നിന്നൊരു വിവാദം ഇങ്ങനെ

നാലാമത്തെ കുട്ടിയും പെണ്ണാണെന്ന് ലിംഗ നിർണ്ണയം നടത്തിയപ്പോൾ തിരിഞ്ഞറിഞ്ഞു; ആൺകുട്ടിയുണ്ടായില്ല എന്ന കാരണത്തിന് ഭർത്താവ് മുത്തലാക്ക് ഉപയോഗിച്ച് മൊഴിചൊല്ലി; അഹമ്മദാബാദിൽ നിന്നൊരു വിവാദം ഇങ്ങനെ

അഹമ്മദാബാദ്: ആൺകുട്ടിയുണ്ടായില്ല എന്ന കാരണത്തിന് ഭർത്താവ് മുത്തലാക്ക് ഉപയോഗിച്ച് മൊഴിചൊല്ലിയത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഏകീകൃത സിവിൽ കോഡെന്ന ചർച്ചയ്ക്ക് ബലമേകാൻ ഇതിനേയും വിഷയമാക്കുകയാണ് സംഘപരിവാർ.

ദരിയാപൂർ നിവാസിയായ പൊഖ്റാജ് ബാനോ ഷഹ്നാവാസ് ഷെയ്ഖിനെയാണ് ഭർത്താവ് മൊഴിചൊല്ലിയത്. നാലാമത്തെ കുട്ടിയും പെണ്ണാണെന്ന് ലിംഗ നിർണ്ണയം നടത്തി തിരിഞ്ഞറിഞ്ഞതിനെ തുടർന്ന് ഗർഭഛിദ്രവും ചെയ്തു. ഭാര്യയെ കൊണ്ടുപോയി ലിംഗ നിർണ്ണയവും ഗർഭഛിദ്രവും നടത്തിയതിന് ഭർത്താവ് ഷഹ്നാവാസ് ഷെയ്ഖിനെതിരേ ദരിയാപൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. തെറ്റിദ്ധരിപ്പിച്ചായിരുന്നു രണ്ടു കാര്യങ്ങളും ഷാനവാസ് ചെയ്തത്.

പതിനാറും പതിനൊന്നും എട്ടും പ്രായത്തിലുള്ള മൂന്ന് പെൺകുട്ടികൾ പൊഖ്റാജ് ബാനുവിനും ഷാനവാസിനും ഉണ്ട്. 2015 ൽ പൊഖ്റാജ് ബാനു വീണ്ടും ഗർഭിണിയാകുകയും ഷാനവാസ് ഭാര്യയുമായി ഗർഭത്തിലിരിക്കെ തന്നെ ലിംഗനിർണ്ണയം നടത്തുകയായിരുന്നു. രണ്ടാമതും പെൺകുട്ടി പിറന്നത് മുതൽ ഭർത്താവിന് തന്നോട് ദേഷ്യം തുടങ്ങിയെന്നും ആൺകുട്ടി പിറക്കാത്തതിൽ എന്നും മദ്യപിച്ചെത്തി തന്നെ തല്ലുമായിരുന്നെന്നും പറഞ്ഞു. 2015 ഡിസംബറിൽ ഭർത്താവ് മുത്തലാക്ക് ചൊല്ലിയതോടെ പൊഖ്റാജ് ബാനുവിന്റെ ജീവിതം വീണ്ടും ദുഷ്‌ക്കരമായി.

പ്രായമായ പിതാവായിരുന്നു അതിന് ശേഷം പൊഖ്റാജ് ബാനുവിനും മക്കൾക്കും ആശ്രയം. എന്നാൽ അദ്ദേഹം കൂടി മരിച്ചതോടെ കാര്യങ്ങൾ ദുരിതമായി. പിതാവ് മകളുടെ പേരിൽ വസ്തു എഴുതിവെച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ കൂടി ഈ യുവതിയുടെ തലയിലായി. സാമ്പത്തിക ഞെരുക്കം അധികരിച്ചതോടെ നന്നായി പഠിച്ചിരുന്ന മക്കളുടെ പഠനവും മുടങ്ങി. ആറു മാസം ഫീസ് മുടങ്ങിയതോടെ കുട്ടികളെ സ്‌കൂളിൽ നിന്നും പുറത്താക്കി. പത്താം ക്ളാസ്സിൽ ആദ്യ ടേമിൽ 82 ശതമാനം മാർക്ക് നേടി ജയിച്ചയാളാണ് മൂത്തകുട്ടി ഖുശ്‌ബു.

എന്നാൽ ഒമ്പതാം ക്ളാസ്സിൽ ഫീസ് നൽകാത്തതിനാൽ സെക്കന്റ് ടേമിൽ ക്ളാസ്സിൽ കയറ്റിയില്ല. അതിനിടയിൽ പെൺകുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനും ഗ്രാജ്വേഷൻ വരെ പഠിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP