Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15 ലക്ഷം സീറ്റുകളിൽ മുപ്പത് ശതമാനത്തിൽ കുട്ടികളില്ല; വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എഞ്ചിനിയറിങിന് ഒരു ലക്ഷം സീറ്റുകൾ കുറയ്ക്കും; കൽപിത സർവ്വകലാശാലകൾക്കും അനുമതി നിർബന്ധമാക്കും; ഇടപെടൽ ശക്തമാക്കി സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ

15 ലക്ഷം സീറ്റുകളിൽ മുപ്പത് ശതമാനത്തിൽ കുട്ടികളില്ല; വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എഞ്ചിനിയറിങിന് ഒരു ലക്ഷം സീറ്റുകൾ കുറയ്ക്കും; കൽപിത സർവ്വകലാശാലകൾക്കും അനുമതി നിർബന്ധമാക്കും; ഇടപെടൽ ശക്തമാക്കി സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ

ന്യൂഡൽഹി: രാജ്യത്ത് എഞ്ചിനിയറിങ് സീറ്റുകൾക്ക് ഡിമാൻഡ് കുറയുകയായിരുന്നു. ഏകദേശം 30 ശതമനാത്തോളം സീറ്റിൽ ആളെ കിട്ടുന്നില്ല. ഇത് തിരിച്ചറിഞ്ഞ് നയം മാറ്റത്തിന് ഒരുങ്ങുകയാണ് സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ. അടുത്ത വർഷം ഏതാണ് ഒരു ലക്ഷത്തോളം എഞ്ചിനിയറിങ് സീറ്റുകളിൽ കുറവ് വരുത്താനാണ് ദേശീയ കൗൺസിലിന്റെ തീരുമാനം. ഇതോടെ 2018-19 വർഷത്തിൽ എഞ്ചിനിയറിങ് പഠനം ഉറപ്പാക്കാൻ ഏറെ പ്രയാസവും ഉണ്ടാകും.

പകുതിയിലേറെ സീറ്റുകളാണ് ഇങ്ങനെ കുറയ്ക്കുന്നത്. പുതിയ കോളേജുകൾ അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ കൊണ്ടു വരും. രാജ്യത്ത് 3291 എഞ്ചിനിയറിങ് കോളേജുകളാണ് ഉള്ളത്. ഇതിൽ ബിടെക്ക് / ബിഇ കോഴ്‌സുകളിലായി പതിനഞ്ച് ലക്ഷത്തോളം സീറ്റും. ഇതിൽ പകുതിയോളം സീറ്റുകൾ കഴിഞ്ഞ വിദ്യാഭ്യാസ വർഷം ഒഴിഞ്ഞു കിടന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ കുറയ്ക്കാനുള്ള തീരുമാനം.

കൽപിത സർവ്വകലാശാലകൾ തോന്നും പടി കോഴ്‌സുകൾ നടത്തുന്നതിനും നിയന്ത്രണം കൊണ്ടു വരും. കൗൺസിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഇനി അവർക്കും എഞ്ചിനിയറിങ് കോഴ്‌സുകൾ നടത്താനാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP