Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയിംസിലെ വനിതാ ഡോക്ടർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു; മരണ ഭർത്താവിന്റെ സ്വവർഗ പ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷം

എയിംസിലെ വനിതാ ഡോക്ടർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു; മരണ ഭർത്താവിന്റെ സ്വവർഗ പ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷം

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ എയിംസിലെ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടർ ജയ്പൂർ സ്വദേശിനിയായ പ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാത്രിയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാൽ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എയിംസിലേയ്ക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഭർത്താവ് ഡോ. കമൽ വേദിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രിയയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം ഭർത്താവുമായുള്ള ദാമ്പത്യ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമായിരിക്കുന്നത്.യ ഭർത്താവ് സ്വവർഗപ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷമാണ് പ്രിയയെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടിട്ടും തങ്ങൾ തമ്മിൽ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പ്രിയ കുറിക്കുന്നു.

ഭർത്താവ് തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രിയയുടെ പോസ്റ്റിലുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ഭർത്താവിന് തന്നിൽ താൽപ്പര്യം തോന്നാത്തതിനെ കുറിച്ച് പരിശോധിച്ചപ്പോൾ ഭർത്താവ് സ്വവർഗാനുരാഗികളുമായി ചാറ്റ് ചെയ്യുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നുമാണ് ഇവരുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. സംഭവത്തെ കുറിച്ച വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP