Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും പെൺഭ്രൂണഹത്യ വർധിക്കുന്നു; ഭ്രൂണഹത്യ വർധനയ്ക്ക് കാരണം ആൺകുട്ടികൾ മതിയെന്ന പഴഞ്ചൻ ആചാരം തന്നെ;ഞെട്ടിക്കുന്ന കണക്കുകൾ നിരത്തി എയിംസ്

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും പെൺഭ്രൂണഹത്യ വർധിക്കുന്നു; ഭ്രൂണഹത്യ വർധനയ്ക്ക് കാരണം ആൺകുട്ടികൾ മതിയെന്ന പഴഞ്ചൻ ആചാരം തന്നെ;ഞെട്ടിക്കുന്ന കണക്കുകൾ നിരത്തി എയിംസ്

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും പെൺ ഭ്രൂമഹത്യ വർധിച്ചുവരുന്നതായി എയിംസിന്റെ പഠന റിപ്പോർട്. ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന അന്തവിശ്വാസങ്ങളുടെ നേരെയുള്ള ചൂണ്ടിക്കാട്ടലാണ് ഈ പഠന റിപ്പോർട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 109 പെൺ ഭ്രൂണഹത്യകൾ നടന്നതായി റിപ്പോർട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി 12 മില്ല്യൺ ഭ്രൂണഹത്യ നടന്നതായി ഒരു ബ്രിട്ടീഷ് മാഗസിൻ കഴിഞ്ഞ വർഷം റിപ്പോർട് ചെയ്തിരുന്നു

2011 സെൻസക്‌സ് പ്രകാരം ഡൽഹിയിൽ 100 പുരുഷന്മാർക്ക് 866 സ്ത്രീകൾ എന്നതാണ് കണക്ക്. നഗരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പെൺ ഭ്രൂണഹത്യയാണെന്ന് റിപ്പോർട് തയ്യാറാക്കിയവരിലൊരാളായ പ്രൊപസർ സുധീർ ഗുപ്ത പറഞ്ഞു.ഡൽഹിയിലെ മരണനിരക്കിന്റെ 8.6 ശതമാനവും ഭ്രൂമഹത്യയാണ്.

ഇന്ത്യയിൽ ഗർഭച്ഛിദ്രം അനുവദനീയമാണ്. അതായത് ഗർഭിണിയായ ഒരു സ്ത്രീക്ക് തന്റെ ഗർഭം തുടർന്നുകൊണ്ടുപോകേണ്ട എന്ന് തോന്നിയാൽ ഗർഭച്ഛിദ്രം ചെയ്യാനുള്ള അവസരം ഇന്ത്യൻ നിയമം ഉറപ്പുനൽകുന്നു. ഇപ്രകാരം നിയമവിധേയമായി സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു സ്ത്രീയിൽ നിക്ഷിപ്തമാണ്.എന്നാൽ ആൺകുട്ടികൾക്ക് മാത്രം ജന്മം നൽകിയാൽ മതിയെന്ന ബാഹ്യ സമ്മർദ്ദവും ഇത്തരം തീരുമാനങ്ങളെടുക്കാൻ പെൺകുട്ടികലെ നിർബന്ധിതയാക്കുന്നുവെന്നും പഠന റിപ്പോർട്ട സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP