Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യന്ത്രത്തകരാറിനെ തുടർന്ന് താഴെയിറക്കാൻ നോക്കിയ എയർ ആംബുലൻസ് തകർന്നു വീണു; ഏഴ് പേർക്ക് പരിക്ക്

യന്ത്രത്തകരാറിനെ തുടർന്ന് താഴെയിറക്കാൻ നോക്കിയ എയർ ആംബുലൻസ് തകർന്നു വീണു; ഏഴ് പേർക്ക് പരിക്ക്

ന്യൂഡൽഹി: യന്ത്രത്തകരാറിനെ തുടർന്ന് താഴെയിറക്കാൻ നോക്കിയ എയർ ആംബുലൻസ് തകർന്നു വീണു. പട്നയിൽ നിന്നും ഡൽഹിയിലേക്ക് വന്ന ആൽകെമിസ്റ്റ് എയർലൈൻസിന്റെ ആംബുലൻസാണ് താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ നജഫ്ഗഡിൽ തകർന്നു വീണത്. എയർ ആംബുലൻസിലുണ്ടായിരുന്ന ഒമ്പത് പേരിൽ ഏഴുപേർക്ക് ഇതിനെ തുടർന്ന് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആൽക്കെമിസ്റ്റ് ഫാർമ കമ്പനിയുടെ സി 90 ചാർട്ടർ വിമാനമാണ് അപകടത്തിൽപെട്ടത്. ഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള നജഫ്ഗറിലെ ജനവാസ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ വയലിലാണ് വിമാനം ഇറക്കിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലത്തെിക്കാനുള്ള യാത്രക്കിടെയാണ് വിമാനം കേടായത്. ഇവരുൾപ്പെടെ വിമാനത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്.

 ലാൻഡിങ്ങിനു തൊട്ടു മുമ്പ് യന്ത്രതകരാറ് സംഭവിച്ചതുമൂലമാണ് അടിയന്തമായി ഇടിച്ചിറക്കേണ്ടി വന്നതെന്ന് പൈലറ്റ് അറിയിച്ചു. പരിക്കേറ്റവരെ റോഡുമാർഗം ആശുപത്രിയിലത്തെിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP