Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എലികളുടെ ശല്യം സഹിക്കാൻ വയ്യെന്ന് യാത്രക്കാരുടെ പരാതി; എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കി പൈലറ്റ്

എലികളുടെ ശല്യം സഹിക്കാൻ വയ്യെന്ന് യാത്രക്കാരുടെ പരാതി; എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കി പൈലറ്റ്

ന്യൂഡൽഹി: എലിശല്യത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ ജമ്മു കശ്മീരിലെ ലേ വിമാനത്താവളത്തിലാണ് എയർബസ് എ320 ഇറക്കിയത്. വിമാനം പറന്നുയർന്ന ശേഷമാണ് ഏതാനും എലികൾ ഉള്ളിലുണ്ടെന്ന കാര്യം അധികൃതർ അറിഞ്ഞത്. വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.

വിമാനത്തിൽ നിന്ന് എലികളെ പുകച്ച് പുറത്തുചാടിക്കുന്ന പണിയാണ് അധികൃതർ സ്വീകരിച്ചത്. ഇതിനുള്ള സംവിധാനം ലേ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ഡൽഹിയിൽ നിന്നെത്തിയ ഉപകരണം ഉപയോഗിച്ച് വിമാനത്തിൽ ഫോഗിങ് നടത്തി. വിമാനത്തിന്റെ ഇലക്ട്രിക് വയറുകളൊന്നും എലികൾ കരണ്ടു നശിപ്പിച്ചിട്ടില്ലെന്നും അതിനാൽ സുരക്ഷാ പ്രശ്‌നമില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിലേക്ക് ഭക്ഷണം കൊണ്ടുവന്ന വസ്തുക്കളിലൂടെയാകാം എലികൾ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

എലികൾ വിമാനത്തിനുള്ളിലെ കേബിളുകൾ നശിപ്പിച്ചാൽ വലിയ സുരക്ഷാ വീഴ്ചയായി മാറുമായിരുന്നു. വൻ ദുരന്തത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് എളികളെ കണ്ടെയുടൻ വിമാനം നിലത്തിറക്കാൻ പൈലറ്റ് തീരുമാനിച്ചത്. വിമാനത്തിലെ വൃത്തി ഹീനമായ അന്തരീക്ഷമല്ല എലികളെ എത്തിച്ചതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരമാണ് എലിയെത്തൽ ഉയർത്തുന്നതെന്ന വാദവും സജീവമാണ്.

മുമ്പും എലിയുടെ സാന്നിധ്യത്തിലൂടെ എയർ ഇന്ത്യാ വിമാനങ്ങൾ വാർത്തകളിൽ എത്തിയിട്ടുണ്ട്. കോക്പിറ്റിൽ നിന്നു പോലും പൈലറ്റുമാർ എലിയെ പിടിച്ച സംഭവങ്ങൾ എയർ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP