Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനയാത്രക്കാരെ മര്യാദ പഠിപ്പിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ; മെൽബണിൽനിന്നും ഡൽഹിക്ക് പോയ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കൊമേഡിയൽ കപിൽ ശർമയ്ക്ക് മുന്നറിയിപ്പ്; ബഹളക്കാരെ നിരോധിക്കാൻ തീരുമാനം

വിമാനയാത്രക്കാരെ മര്യാദ പഠിപ്പിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ; മെൽബണിൽനിന്നും ഡൽഹിക്ക് പോയ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കൊമേഡിയൽ കപിൽ ശർമയ്ക്ക് മുന്നറിയിപ്പ്; ബഹളക്കാരെ നിരോധിക്കാൻ തീരുമാനം

ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി.ക്ക് യാത്രാവിലക്കേർപ്പെടുത്തിയ എയറിന്ത്യ, യാത്രക്കാരെ മര്യാദ പഠിപ്പിക്കാൻ കൂടുതൽ നടപടികളുമായി മുന്നോട്ട്. മെൽബണിൽനിന്ന് ഡൽഹിക്ക് പോയ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രശസ്ത കൊമേഡിയൻ കപിൽ ശർമയെ താക്കീത് ചെയ്യാൻ എയറിന്ത്യ തീരുമാനിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ നിരോധിക്കുന്ന കാര്യവും എയറിന്ത്യ ആലോചിക്കുന്നുണ്ട്.

എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും യാത്രാവേളയിൽ പാലിക്കേണ്ട മര്യാദകൾ നിർബന്ധമാക്കുകയാണ് എയറിന്ത്യ. കപിൽ ശർമയുമായി ബന്ധപ്പെട്ടുള്ള സംഭവത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടതായി എയറിന്ത്യ തലവൻ അശ്വനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് കപിൽ ശർമയ്ക്ക് താക്കീത് നൽകാനാണ് എയറിന്ത്യ തീരുമാനിച്ചിട്ടുള്ളത്.

മാർച്ച് 16-നാണ് തന്റെ ട്രൂപ്പുമൊത്ത് കപിൽ ശർമ മെൽബണിൽനിന്ന് ഡൽഹിയിലേക്ക് വന്നത്. ബിസിനസ് ക്ലാസിലായിരുന്നു യാത്ര. കപിൽ ശർമ നന്നായി മദ്യപിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ടതോടെ ഇയാൾ ബഹളമുണ്ടാക്കാൻ തുടങ്ങി. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന ചിലർ ഇത് കപിൽ ശർമയാണെന്ന് മനസ്സിലാക്കി അടുത്തുകൂടി. മറ്റു ചിലർ വിമാന ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു.

തുടർന്ന് കപിൽ ശർമയോട് ശാന്തനായിരിക്കാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടു. ബിസിനസ് ക്ലാസിൽ കപിലിന്റെ സംഘത്തിൽപ്പെട്ടതല്ലാത്ത ഒരേയൊരു യാത്രക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പ്രായം ചെന്ന ഒരു സ്ത്രിയായിരുന്നു അത്. അവരും ജീവനക്കാരോട് കപിലിനെക്കുറിച്ച് പരാതിപ്പെട്ടു. തുടർന്ന് ജീവനക്കാരോട് മാപ്പുപറഞ്ഞ കപിൽ ശാന്തനായി യാത്ര തുടർന്നുവെന്നാണ് റിപപ്പോർട്ട്.

കുറച്ചുസമയം അടങ്ങിയിരുന്ന കപിൽ, പിന്നീട് വീണ്ടും തന്റെ സംഘത്തോട് ദേഷ്യപ്പടാൻ തുടങ്ങി. ഈ ഘട്ടത്തിൽ പൈലറ്റ് പുറത്തുവരികയും കപിലിനെ താക്കീത് ചെയ്യുകയും ചെയ്തു. ഇത് ഫലിച്ചു. പിന്നീട് കപിൽ യാത്രയിലുടനീള ഉറങ്ങുകായയിരുന്നുവെന്നും കൂടെ യാത്ര ചെയ്ത ആളുകളിലൊരാൾ പറഞ്ഞു. ഏതായാലും കപിലിന് താക്കീത് ചെയ്യാൻ തന്നെയാണ് എയറിന്ത്യയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP