Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്തു മാസം പ്രായമുള്ള ഝാർഖണ്ഡിലെ പെൺകുട്ടിക്ക് 19 കിലോ തൂക്കം! അത്ഭുതം മാറാതെ വൈദ്യ ശാസ്ത്രം

പത്തു മാസം പ്രായമുള്ള ഝാർഖണ്ഡിലെ പെൺകുട്ടിക്ക് 19 കിലോ തൂക്കം! അത്ഭുതം മാറാതെ വൈദ്യ ശാസ്ത്രം

ത്തു മാസം പ്രായത്തിൽ 19 കിലോ ഭാരവുമായി ഝാർഖണ്ഡിലെ ഒരു കുഞ്ഞ് ലോകത്തെ ഭാരമേറിയ കൊച്ചു കുട്ടികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ജനിക്കുമ്പോൾ തന്നെ സാധാരണയിൽ കവിഞ്ഞ ഭാരമുണ്ടായിരുന്ന ആലിയ സലീം എന്ന കൊച്ചു പെൺകുട്ടിക്ക് ഇപ്പോൾ പ്രായം പത്തു മാസമാണ്. നാലു കിലോ ആയിരുന്നു ആലിയയുടെ ജനന സമയത്തെ തൂക്കം. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം ഭാരം ക്രമാതീതമായി കൂടാൻ തുടങ്ങിയെന്ന് 25കാരിയായ അമ്മ ശബ്‌ന പർവീൻ പറയുന്നു. വണ്ണം കൂടി വരുന്നതിനനുസരിച്ച് രണ്ടാഴ്ച തോറും പുതിയ വസ്ത്രങ്ങൾ വാങ്ങേണ്ട അവസ്ഥയാണെന്നും ശബ്‌ന പറയുന്നു. ഈ അമിത ഭാരം ആലിയയുടെ ജീവനും ഭീഷണിയാണ്. എന്നാൽ ചികിത്സിക്കാൻ വേണ്ടത്ര പണമില്ലാതെ വിഷമിക്കുകയാണ് ശബ്‌നയും ഭർത്താവ് 28കാരൻ മുഹമ്മദ് സലീമും.

ആറു വയസ്സുള്ള കുഞ്ഞിന്റെ ശരാശരി ഭാരമുണ്ട് ഒരു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത ആലിയയ്ക്ക്. ഈ ദമ്പതികളുടെ ആദ്യ കുഞ്ഞിനും സമാന പ്രശ്‌നമുണ്ടായിരുന്നു. ഒന്നര വയസ്സായപ്പോഴേക്കും ആ കുഞ്ഞ് മരിച്ചു. ഇതു വരെ ഗ്രാമത്തിലെ ആശുപത്രിയിൽ മാത്രമെ ആലിയക്കു ചികിത്സ നൽകിയിട്ടുള്ളൂ. എന്നാൽ അവിടുത്തെ ഡോക്ടർമാർക്ക് പ്രശ്‌നമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. പിന്നീട് റാഞ്ചിയിലെ ഒരു ആശുപത്രിയിൽ കാണിച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്. അത് തങ്ങൾക്ക് താങ്ങാനാവില്ലായിരുന്നെന്നും സലീം പറയുന്നു. ഒടുവിൽ ഡൽഹിയിലെ ഫോർടിസ് ആശുപത്രിയിൽ കാണിക്കാൻ ഇവർക്ക് അവസരം ഒത്തു വന്നു. ആലിയയുടെ പ്രശ്‌നം ഹോർമോൺ സംബന്ധമാകാമെന്ന് ഫോർടിസിലെ ശിശുവിഭാഗം തലവൻ ഡോക്ടർ ക്രിഷൻ ചുഗ് പറയുന്നു.

ഏതാനും ടെസ്റ്റുകൾ കൂടി നടത്തിയതിനു ശേഷമേ രോഗം തിരിച്ചറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചികിത്സയ്‌ക്കെത്തുന്ന പ്രായം കുറഞ്ഞ ഏറ്റവും ഭാരമേറിയ കുഞ്ഞാണിതെന്നും ഡോക്ടർ പറഞ്ഞു. ശരിയായി ഇരിക്കാനും കിടക്കാനും കഴിയാത്ത കുഞ്ഞിന് ശ്വാസമെടുക്കുന്നതിനും അൽപ്പം പ്രയാസമുണ്ട്. ശരാശരി ഈ പ്രായത്തിൽ ഒരു കുഞ്ഞ് കഴിക്കുന്നതിന്റെ മൂന്നിരട്ടി ഭക്ഷണമാണ് ആലിയക്ക് നൽകുന്നതെന്ന് അമ്മ പറയുന്നു. ടെയ്‌ലർ ആയി ജോലി നോക്കുന്ന സലീമിന്റെ തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP