Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർലമെന്റിലേക്കുള്ള പാതയുടെ വീഡിയോ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ട ആം ആദ്മി പാർട്ടി എംപി വീണ്ടും കുരുക്കിൽ; ഭഗവത് മൻ സഭയിലെത്തിയതു മദ്യപിച്ചെന്ന് സഹ അംഗം

പാർലമെന്റിലേക്കുള്ള പാതയുടെ വീഡിയോ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ട ആം ആദ്മി പാർട്ടി എംപി വീണ്ടും കുരുക്കിൽ; ഭഗവത് മൻ സഭയിലെത്തിയതു മദ്യപിച്ചെന്ന് സഹ അംഗം

ന്യൂഡൽഹി: പാർലമെന്റിലേക്കുള്ള പാതയുടെ വീഡിയോ ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ട ആം ആദ്മി പാർട്ടി എംപി ഭഗവത് മൻ വീണ്ടും വിവാദത്തിൽ. മൻ സഭയിലെത്തിയതു മദ്യപിച്ചാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ഫത്തേഗഢ് സാഹിബ് എംപി ഹരീന്ദർ സിങ് ഖൽസയാണ് മന്നിനെതിരെ ആരോപണം ഉന്നയിച്ചത്. മന്നിന്റെ അടുത്തിരിക്കുമ്പോൾ മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ് ഉയരുന്നതെന്നും അതിനാൽ തനിക്കു മറ്റൊരിടത്തേക്കു സീറ്റ് മാറ്റിത്തരണമെന്നും ഖൽസ സ്പീക്കർ സുമിത്ര മഹാജനോട് ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ, സുരക്ഷാ ബാരിക്കേഡുകൾ കടന്ന് പാർലമെന്റിനകത്തേയ്ക്ക് പോകുന്നതിന്റെ വീഡിയോ മൊബൈൽ വഴി ലൈവ് സ്ട്രീമിംഗായി ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത നടപടിയിൽ ആം ആദ്മി പാർട്ടി എംപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പഞ്ചാബിലെ സംഗ്രൂരിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഭഗവത് സിങ് മൻ. മന്നിന്റെ നടപടി പാർലമെന്റിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മന്നിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും സഖ്യകക്ഷികളും രംഗത്തെത്തി.

ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ ഭഗവത് സിങ് മന്നിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. റണ്ണിങ് കമന്ററിയുമായായിരുന്നു ഭഗവത് മന്നിന്റെ ലൈവ് സ്ട്രീമിങ്. നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കാണിച്ചുതരാം എന്ന് മൻ വീഡിയോയിൽ പറയുന്നു. തുടർന്ന് പാർലമെന്റിനകത്തേയ്ക്ക് കയറാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു. ഫോട്ടോ എടുക്കരുതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. എന്നാൽ താൻ ഫോട്ടോ എടുക്കുമെന്നും രഹസ്യമായി സൂക്ഷിച്ചോളാമെന്നുമാണ് ഭഗവത് മൻ പറയുന്നത്.പാർലമെന്റിന്റെ സുരക്ഷയെ അപായപ്പെടുത്തുന്നതാണ് മന്നിന്റെ പ്രവൃത്തിയെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി. അതേസമയം സ്പീക്കർ താൻ തെറ്റ് ചെയ്തതായി പറഞ്ഞാൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നായിരുന്നു മന്നിന്റെ പ്രതികരണം. സുരക്ഷ അപകടത്തിലാക്കാൻ താൻ ശ്രമിച്ചിട്ടില്ല. തന്റെ നാട്ടിലുള്ളവർക്ക് പാർലമെന്റിന്റെ പ്രവർത്തനം വിശദീകരിച്ച് ഹ്രസ്വമായ ചിത്രം കൊടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മൻ പറഞ്ഞു. താൻ അവരുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നില്ലെന്ന് അവർക്ക് പരാതിയുണ്ട്. അതുകൊണ്ടാണ് നടപടിക്രമങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചതെന്നും മൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP