Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംബാനി കുടുംബത്തിൽ കല്യാണ കാലത്തിന്റെ വരവറിയച്ച് വീണ്ടും വിവാഹ നിശ്ചയം; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിന്റെയും വിവാഹം നിശ്ചയിച്ചു

അംബാനി കുടുംബത്തിൽ കല്യാണ കാലത്തിന്റെ വരവറിയച്ച്  വീണ്ടും വിവാഹ നിശ്ചയം; ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിന്റെയും വിവാഹം നിശ്ചയിച്ചു

മുംബൈ: അംബാനി കുടുംബത്തിൽ കല്യാണങ്ങളുടെ വരവറയിച്ച് വിവാഹ നിശ്ചയങ്ങളുടെ നീണ്ട നിരയാണിപ്പോൾ.ഇപ്പോൾ പുറത്ത് വരുന്നത ആനന്ദ് അംബാനിയുടെ വിവാഹ വാർത്തയാണ്. സഹോദരി ഇഷയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് ആകാശിന്റെയും വിവാഹം നിശ്ചയിച്ചത്.

രാധിക മെർച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാൻ പോകുന്നത്. സഹോദരി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഏതാനം ദിവസങ്ങളെ ആയിട്ടുള്ളു. വ്യവസായ പ്രമുഖൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലുമായാണ് ഇഷയുടെ വിവാഹം നിശ്ചയിച്ചത്.

ഇഷയുടെ ഇരട്ട സഹോദരൻ ആകാശിന്റെ വിവാഹനിശ്ചയമായിരുന്നു ആദ്യം നടന്നത്. സ്‌കൂൾ ജീവിതം മുതൽ സുഹൃത്തുക്കളായിരുന്ന ഇഷയോട് ആനന്ദ് വിവാഹഭ്യർത്ഥ നടത്തുകയായിരുന്നു. ധീരുഭായി അംബാനി സ്‌കൂളില സഹപാഠിയും രത്‌ന വ്യാപരിയുമായ റാസൽ മേത്തയുടെ മകൾ ശോക്ലാ മേത്തയാണ് ആകാശിന്റെ വധു. അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളാണ് മൂവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP