Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തള്ളരുത്'പ്ലീസ്! പ്രവർത്തകരോട് അമിത് ഷായുടെ അഭ്യർത്ഥന; സോഷ്യൽമീഡിയയിൽ ബിജെപി നേതാക്കളും പ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന അസംബന്ധ പ്രചാരണങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണം: ഇത് പാർട്ടിയുടെ വിശ്വാസ്യത നഷ്്ടപ്പെടുത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ

'തള്ളരുത്'പ്ലീസ്! പ്രവർത്തകരോട് അമിത് ഷായുടെ അഭ്യർത്ഥന; സോഷ്യൽമീഡിയയിൽ ബിജെപി നേതാക്കളും പ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന അസംബന്ധ പ്രചാരണങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണം: ഇത് പാർട്ടിയുടെ വിശ്വാസ്യത നഷ്്ടപ്പെടുത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി:ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെയാണ് ആത്മപരിശോധനയ്ക്ക് ഒരുക്കി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ചില പാർട്ടി പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ അബദ്ധങ്ങളും വിഡ്ഡിത്തങ്ങളും പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖം നഷ്്ടപ്പെടുത്തുന്നുവെന്നും അതിനാൽ ഇക്കാര്യത്തിൽ ജാഗ്രതവേണമെന്നും അമിത്ഷാ വ്യക്തമാക്കി. ഡൽഹിയിൽ വിളിച്ചു ചേർത്ത ബിജെപിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ പങ്കെടുത്ത ഒരാളിൽ നിന്ന് കിട്ടിയ വിവരമെന്ന നിലയ്ക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ടത്തരങ്ങളും വ്യാജ സിദ്ധാന്തങ്ങളും ഇല്ലാത്ത ചരിത്രവുമൊക്കെ ഒരുളുപ്പുമില്ലാതെ വിളിച്ചുപറയുന്ന നേതാക്കൾക്കും മന്ത്രിമാർക്കും നരേന്ദ്ര മോദി നേരത്തെ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇത്തരം നടപടികൾ തുടർന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ദേവ് കുമാറിനെ ഡൽഹിക്ക് വിളിച്ചുവരുത്തി മോദി നേരിട്ട് കാണുകയും ചെയ്തു. ഇതുകൊണ്ടൊന്നും സോഷ്യൽമീഡിയയിലെ വ്യാജപ്രചാരണങ്ങൾക്ക് കുറവില്ലെന്ന് മനസിലാക്കിയാണ് അമിത് ഷാ ഇടപെട്ടിരിക്കുന്നത്. 'വ്യാജ ചിത്രങ്ങൾ, വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെന്ററിലായിരുന്നു ഏതാണ്ട് 300 പാർട്ടി പ്രവർത്തകർ പങ്കെടുത്ത യോഗം നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 10,000 ത്തിൽ അധികം ഫോളോവേഴ്സുള്ള ആളുകളെയാണ് യോഗത്തിൽ പങ്കെടുപ്പിച്ചത്. ഉടൻ തന്നെ എല്ലാവരും ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പരമാവധി റീച്ച് കൂട്ടണമെന്നും അമിത് ഷാ നിർദേശിച്ചു. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തെ ഇന്ത്യയുടെ അവസ്ഥയും നരേന്ദ്ര മോദി ഭരിക്കുന്ന സമയത്തെ ഇന്ത്യയിലെ അവസ്ഥയും താരതമ്യം ചെയ്ത് വികസന നേട്ടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പ്രചരിപ്പിക്കണമെന്നും നിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP