Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷായുടെ മകനെതിരെ ദ് വയറിന് ഇനി വാർത്ത കൊടുക്കാൻ പാടില്ല; നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ജയ്ഷായുടെ കമ്പിനിയുടെ ലാഭം 16000 മടങ്ങ് ഇരട്ടിച്ചുവെന്ന വാർത്ത കൊണ്ട് വന്ന ദ് വയറനെ വിലക്കിയത് ഗുജറാത്ത് ഹൈക്കോടതി; സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ദ വയർ

അമിത് ഷായുടെ മകനെതിരെ ദ് വയറിന് ഇനി വാർത്ത കൊടുക്കാൻ പാടില്ല; നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ജയ്ഷായുടെ കമ്പിനിയുടെ ലാഭം 16000 മടങ്ങ് ഇരട്ടിച്ചുവെന്ന വാർത്ത കൊണ്ട് വന്ന ദ് വയറനെ വിലക്കിയത് ഗുജറാത്ത് ഹൈക്കോടതി; സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ദ വയർ

ന്യൂഡൽഹി: രേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ മകൻ ജയ്ഷായുടെ കമ്പിനിയുടെ ലാഭം 16000 മടങ്ങ് ഇരട്ടിച്ചുവെന്ന വാർത്ത നൽകിയ ദ് വയറിനെ ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്കി. ദ് വയറിനെ വിലക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ജയ് ഷാ സമർപ്പിച്ച ഹർജ്ജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.

ഇതു സംബന്ധിച്ച ഒരു വാർത്തയും നൽകരുതെന്നാണ് ഗുജറാത്ത് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ വ്യക്തമായ രേഖകൾ നിരത്തിയായിരുന്നു മാധ്യമം വാർത്ത പുറംലോകത്തെ അറിയിച്ചത്.ദ് വയർ റിപ്പോർട്ടറായ രോഹിണി സിങ് ആണ് വാർത്ത പുറത്ത കൊണ്ട് വന്നത്.

എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് ദ് വയർ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ് ജില്ലാ കോടതിയാണ് ജയ്ഷായ്ക്കെതിരെ വാർത്ത നൽകുന്നതിന് ദ് വയറിനെതിരെയുണ്ടായ വിലക്ക് ആദ്യം നീക്കിയത്. ഈ ഉത്തരവിനെതിരെ 2017 ലാണ് ജയ്ഷാ ഹൈക്കോടതിയെ സമീപിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP