Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും വെല്ലുവിളിച്ച് അമിത് ഷാ ;അമേഠിയിലും റായ്ബറേലിയിലും ജയം ബിജെപിക്കെന്ന് ഷാ: ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സംഖ്യം വെല്ലുവിളിയെന്നും ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ താൽപ്പര്യം ഇല്ലെന്നും ദേശീയ അദ്ധ്യക്ഷൻ

വീണ്ടും വെല്ലുവിളിച്ച് അമിത് ഷാ ;അമേഠിയിലും റായ്ബറേലിയിലും ജയം ബിജെപിക്കെന്ന് ഷാ: ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സംഖ്യം വെല്ലുവിളിയെന്നും ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ താൽപ്പര്യം ഇല്ലെന്നും ദേശീയ അദ്ധ്യക്ഷൻ

ന്യൂഡൽഹി; വീണ്ടും വെല്ലുവിളിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി വിജയംനേടുമെന്നാണ് അമിത് ഷായുടെ വെല്ലുവിളി. അതേസമയം ഉത്തർപ്രദേശിൽ ബിഎസ്‌പിയും എസ്‌പിയും തമ്മിലുള്ള സഖ്യം 2019ൽ ബിജെപിക്കു വെല്ലുവിളിയാണെന്നു ദേശീയ അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ നാലു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് ബിജെപി അധ്യക്ഷൻ മാധ്യമങ്ങളോടു നിലപാട് വ്യക്തമാക്കിയത്.മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബിജെപിക്കു താൽപര്യമില്ല. 2019ൽ മഹാരാഷ്ട്രയിൽ സേനയും ബിജെപിയും ഒരുമിച്ചു പോരാടും.ശിവസേനയെ എൻഡിഎയിൽ നിന്നു പുറത്താക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല.

എന്നാൽ അവർ പുറത്തുപോകുകയാണെങ്കിൽ അത് അവരുടെ താൽപര്യമാണ്.ഏതു സാഹചര്യവും നേരിടാൻ ഞങ്ങൾ തയാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.2019 തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്കു തോൽപ്പിക്കാനാകില്ലെന്ന ബോധ്യമുണ്ടായതുകൊണ്ടു പ്രതിപക്ഷ പാർട്ടികൾ സമാനസ്വഭാവമുള്ള കക്ഷികളുമായി യോജിക്കുകയാണ്.

2014 ലും അവർ ബിജെപിക്കെതിരെ പോരാടി. പക്ഷേ ഞങ്ങളെ തടയുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിക്കാത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും 2019ൽ ബിജെപി ജയിച്ചുകയറും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റില്ലെന്നും ബിജെപി അദ്ധ്യക്ഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP