Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവുമധികം അസാധുനോട്ടുകൾ നിക്ഷേപമായി ലഭിച്ചത് അമിത്ഷാ ഡയറക്ടറായ സഹകരബാങ്കിന്; അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ അഞ്ചുദിവസത്തിനകം ലഭിച്ചത് 745.59 കോടി രൂപയുടെ അസാധുനോട്ടുകൾ; ആറാം ദിവസം സഹകരബാങ്കുകളിൽ നിരോധിച്ച നോട്ടുകൾ സ്വീകരിക്കുന്നതിൽ വിലക്കും വന്നു; നോട്ട് നിരോധനത്തിലെ ദുരൂഹതകൾ ഒന്നൊന്നായി പുറത്ത്

ഏറ്റവുമധികം അസാധുനോട്ടുകൾ നിക്ഷേപമായി ലഭിച്ചത് അമിത്ഷാ ഡയറക്ടറായ സഹകരബാങ്കിന്; അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ അഞ്ചുദിവസത്തിനകം ലഭിച്ചത് 745.59 കോടി രൂപയുടെ അസാധുനോട്ടുകൾ; ആറാം ദിവസം സഹകരബാങ്കുകളിൽ നിരോധിച്ച നോട്ടുകൾ സ്വീകരിക്കുന്നതിൽ വിലക്കും വന്നു; നോട്ട് നിരോധനത്തിലെ ദുരൂഹതകൾ ഒന്നൊന്നായി പുറത്ത്

മുംബൈ: കേന്ദ്രസർക്കറിന്റെ നോട്ട് നിരോധനത്തെചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും അവസാനിക്കുന്നില്ല. നോട്ട് നിരോധിച്ചതിനെ തുടർന്ന്, സഹകരണബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബിജെപി അധ്യക്ഷൻ അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ്. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്ന് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനകം 745.59 കോടി രൂപയുടെ അസാധുനോട്ടുകളാണ് ഇവിടെ നിക്ഷേപമായിവന്നതെന്ന് വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ പറയുന്നു.

രണ്ടാം സ്ഥാനത്തുള്ളത് 693.19 കോടി രൂപയുടെ അസാധുനോട്ട് സ്വീകരിച്ച രാജ്‌കോട്ട് ജില്ലാ സഹകരണബാങ്ക് ആണ്. ഇതിന്റെ ഡയറക്ടറായ ജയേഷ്ഭായി വിത്തൽഭായി രാദാദിയ ബിജെപി.നേതാവും ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയുമാണ്. നോട്ടുനിരോധനവേളയിൽ ജില്ലാ സഹകരണ ബാങ്കുകൾക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാൻ അനുമതിനൽകിയിരുന്നെങ്കിലും അഞ്ചുദിവസം കഴിഞ്ഞപ്പോൾ അതിന് വിലക്കേർപ്പെടുത്തി. സഹകരണബാങ്കുകൾവഴി കള്ളപ്പണം വെളുപ്പിക്കുന്നെന്ന സംശയത്തെത്തുടർന്നായിരുന്നു അത്. ഈ അഞ്ചുദിവസംകൊണ്ടാണ് ഗുജറാത്തിലെ ബാങ്കുകൾ ഇത്രയും അസാധുനോട്ടുകൾ സ്വീകരിച്ചത്.

മുംബൈയിലെ വിവരാവകാശപ്രവർത്തകൻ മനോരഞ്ജൻ എസ്. റോയിയുടെ അപേക്ഷയ്ക്ക് മറുപടിയായി നബാർഡിന്റെ ചീഫ് ജനറൽ മാനേജർ എസ്. ശരവണവേൽ ആണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകൾ നൽകിയത്. ആദ്യമായാണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നതെന്ന് റോയി പറഞ്ഞു. തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൊത്തം കണക്ക് കേന്ദ്രസർക്കാരോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിഷയം കോൺഗ്രസും ആംആദ്്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ കള്ളപ്പണം ഉണ്ടായിരുന്നത് ബിജെപിയുടെ കൈയിൽ തന്നെയാണെന്ന് തങ്ങൾ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരിക്കയാണെന്ന് ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ ആരേ്ാപിച്ചു.നോട്ടുനിരോധനം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP