ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം ബിജെപി സർക്കാർ രൂപീകരിക്കും; മുൻ സർക്കാരുകൾ ത്രിപുരയെ പിന്നിലോട്ട് നയിച്ചു; ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷമേ ത്രിപുരയിൽ വികസനം ഉണ്ടാകുകയുള്ളുവെന്ന് അമിത് ഷാ
February 12, 2018 | 04:21 PM IST | Permalink

സ്വന്തം ലേഖകൻ
അഗർത്തല: ത്രിപുരയെ മുൻ സർക്കാരുകൾ പിന്നിലോട്ട് നയിച്ചെന്നും ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷമേ ത്രിപുരയിൽ വികസനം ഉണ്ടാകുകയുള്ളുവെന്നും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ.
സ്ത്രീകൾക്കു നേരെ ഏറ്റുവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് ത്രിപുരയിലാണ്. ത്രിപുരയിലെ ക്രമസമാധാനം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ നശിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പിനുശേഷം ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
