Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാപ്പ് പറയാൻ എത്രനേരം കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ! കാവിഭീകതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽഗാന്ധിക്ക് ഇനി മാപ്പുപറയാമെന്ന് അമിത്ഷാ

മാപ്പ് പറയാൻ എത്രനേരം കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ! കാവിഭീകതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽഗാന്ധിക്ക് ഇനി മാപ്പുപറയാമെന്ന് അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: കാവിഭീകരതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മാപ്പുപറയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ യുടെ പരാമർശം. തീവ്രവാദകേസുകളുമായി ബന്ധപ്പെടുത്തി ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം കോൺഗ്രസ്സ് ഉപേക്ഷിക്കണം. മാപ്പ് പറയാനായി എത്രനേരത്തേക്ക് കുമ്പിടാൻ സാധിക്കുമെന്ന് രാഹുൽ തന്നെ തീരുമാനിക്കട്ടെ എന്നും അമിത് ഷാ പരിഹസിച്ചു.

റായ്ബറേലിയിൽ നടന്ന റാലിയിലാണ് അമിത് ഷാ രാഹുലിനെതിരെ ആഞ്ഞടിച്ചത്. കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലിയെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP