Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മയുടെ വിപണന തന്ത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്കും; തമിഴ്‌നാട്ടിൽ ഹിറ്റായ അമ്മ ഉപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിൽക്കാനുറച്ച് ജയലളിത സർക്കാർ

അമ്മയുടെ വിപണന തന്ത്രങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്കും; തമിഴ്‌നാട്ടിൽ ഹിറ്റായ അമ്മ ഉപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിൽക്കാനുറച്ച് ജയലളിത സർക്കാർ

ചെന്നൈ: അഴിമതിക്കേസുകളും സ്വത്തുസമ്പാദനക്കേസുകളുമൊക്കെയായി ജയിൽവാസം അനുഭവിച്ചെങ്കിലും തമിഴ്‌നാട്ടുകാർക്ക് ജയലളിതയെ ജീവനാണ്. അമ്മ തരുന്നത് എന്തായാലും സന്തോഷത്തോടെ സ്വീകരിക്കാൻ സജ്ജമാണ് തമിഴ് ജനത.

അമ്മ ബ്രാൻഡിൽ വിലകുറച്ച് ഉൽപ്പന്നങ്ങൾ ഇറക്കിയതും തമിഴ് മക്കൾ നിറഞ്ഞ മനസോടെയാണു സ്വീകരിച്ചത്. എഐഎഡിഎംകെ സർക്കാർ പുറത്തിറക്കിയ അമ്മ ഉപ്പിനു സ്വീകാര്യത ഏറിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും ഇതു കയറ്റി അയക്കാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് സർക്കാർ.

തമിഴ്‌നാട്ടിൽ വൻവിജയമായതിനെത്തുടർന്നാണ് 'അമ്മ ഉപ്പി'ന്റെ വില്പന കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ എ.ഐ.എ.ഡി.എം.കെ സർക്കാർ തീരുമാനിച്ചത്. കേരളത്തിനു പുറമെ ന്യൂഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് 'അമ്മ ഉപ്പ്' എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം സർക്കാർ ശനിയാഴ്ച നിയമസഭയിൽ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി ജയലളിതയുടെ പേരിൽ കഴിഞ്ഞ വർഷം ജൂണിലാണ് അണ്ണാ ഡി.എം.കെ സർക്കാർ തുച്ഛമായ വിലയിൽ 'അമ്മ ഉപ്പ്' വിപണിയിലിറക്കിയത്. ഈ വർഷം ഓഗസ്റ്റ് വരെ 6760 മെട്രിക് ടൺ 'അമ്മ ഉപ്പ്' സംസ്ഥാനത്ത് വിറ്റു പോയതായാണു കണക്ക്.

ഡബിൾ ഫോർട്ടിഫൈഡ് ഉപ്പ് (25 രൂപ), ലോ സോഡിയം (21 രൂപ), അയോഡൈസ്ഡ് ഉപ്പ് (14 രൂപ) എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് അമ്മ ബ്രാൻഡിൽ പുറത്തിറക്കുന്നത്. ഉപ്പിന് പുറമെ അമ്മ ബ്രാൻഡിൽ ഹോട്ടലുകൾ, കുപ്പിവെള്ളം, സിമെന്റ് എന്നിവ തമിഴ്‌നാട്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP