Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബ വഴക്ക് മൂക്കുമ്പോൾ സ്ത്രീധനം ചോദിച്ചു എന്ന പേരിൽ ഇനി ഭർത്താവിനെ അകത്താക്കാമെന്ന മോഹം വേണ്ട; സ്ത്രീധന നിരോധന നിയമത്തിൽ ഇളവു വരുത്താൻ കേന്ദ്രം

കുടുംബ വഴക്ക് മൂക്കുമ്പോൾ സ്ത്രീധനം ചോദിച്ചു എന്ന പേരിൽ ഇനി ഭർത്താവിനെ അകത്താക്കാമെന്ന മോഹം വേണ്ട; സ്ത്രീധന നിരോധന നിയമത്തിൽ ഇളവു വരുത്താൻ കേന്ദ്രം

മുംബൈ: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളുടെ വാർത്ത നിരന്തരം നാം കേൾക്കുന്നതാണ്. എന്നാൽ ഇവയിലേറെയും കുടുംബ വഴക്കാണെന്നും ഇതു മൂക്കുമ്പോൾ പക പോക്കാനായി കടുത്ത നിയമത്തിന്റെ സാധ്യതകൾ ദുരുപയോഗം ചെയ്യുകയുമാണെന്നത് പുറം ലോകം കാര്യമായി അറിയാറില്ല. സ്ത്രീധന നിരോധന നിയമത്തിലെ കടുത്ത ശിക്ഷാ ചട്ടങ്ങളുടെ മറവിൽ നടക്കുന്ന ഈ പകപോക്കൽ ഇനി നടക്കില്ല. സ്ത്രീധന പീഡന കുറ്റമാരോപിച്ചാൽ ഭർത്താവിനും ബന്ധുക്കൾക്കും മൂന്ന് വർഷം വരെ തടവ് അനുശാസിക്കുന്ന ഇന്ത്യൻ പീനൽ കോഡ് 498എ വകുപ്പ് ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതോടെ ഭർത്താവിനെയും ബന്ധുക്കളേയും വെട്ടിലാക്കാൻ ഈ നിയമം ഉപയോഗിക്കാൻ ഭാര്യമാർക്കു കഴിയില്ല.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതു സംബന്ധിച്ച ഭേദഗതി ബിൽ സർക്കാർ അവതരിപ്പിക്കും. ഇതു നടപ്പിലായാൽ കോടതിയുടെ സമ്മതത്തോടെ ദമ്പതികൾക്ക് നിയമത്തിനു പുറത്ത് തർക്കം ഒത്തു തീർപ്പാക്കാൻ അവസരമൊരുങ്ങും. ഈ വകുപ്പ് ലഘൂകരിക്കാനുള്ള നിർദ്ദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പറഞ്ഞു. ഇതു സംബന്ധിച്ച് നിയമ കമ്മീഷൻ, മലിമഠ് കമ്മിറ്റി നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻസിപി എംപി വന്ദന ചവാൻ രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ഐപിസി വകുപ്പ് 498എ ഭേദഗതി ആവശ്യപ്പെടുന്ന കരട് രേഖ ബിൽ തയാറാക്കാനായി നിയമനർമ്മാണ വകുപ്പിന് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീധന പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നായി നേരത്തെ തന്നെ വിമർശനമുയർന്നതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ഐപിസി വകുപ്പിന്റെ മറവിൽ പതിനായിരത്തിലധികം കള്ളക്കേസുകൾ വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വകുപ്പ് പ്രകാരം കേസെടുത്താൽ ജാമ്യം പോലും ലഭിക്കില്ല. മാത്രവുമല്ല ഒത്തു തീർപ്പിലെത്തി കേസ് ഇല്ലാതാക്കാമെന്ന് പിന്നീട് ഇരു കൂട്ടർക്കും ആഗ്രമുണ്ടായാൽ അതിനും വഴികളില്ല. ഈ വകുപ്പ് ചുമത്തി രജ്സ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഒത്തു തീർപ്പിലൂടെ പരിഹരിക്കാവുന്ന നിരവധി കേസുകളുണ്ട്. മറ്റു വഴികളില്ലാത്തതിനാൽ പരിഹാരമില്ലാതെ ഇതുമൂലം നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

2011ൽ രജിസ്റ്റർ ചെയ്ത കള്ളക്കേസുകളുടെ എണ്ണം 10,193 ആയിരുന്നു. 2012ൽ ഇത് 10,235 ആയും 2013ൽ 10,864 ആയും വർധിച്ചു. ഈ നിയമത്തിന്റെ ദുരുപയോഗം ഏറിവരുന്നത് ഉയർത്തുന്ന ആശങ്ക കണക്കിലെടുത്താണ് കേന്ദ്രം ഇതു ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കള്ളക്കേസ് പ്രശ്‌നം 2010-ൽ ഒറു പാർലമെന്റ് സമിതി അന്വേഷിച്ചിരുന്നു. 2014ൽ ഏതു രീതിയിലായിരുന്നു ഐപിസി 498എ വകുപ്പ് നടപ്പിലാക്കിയതെന്ന് സുപ്രീം കോടതി പരിശോധിച്ചിട്ടുമുണ്ട്. ഇതനുസരിച്ച് കേസെടുത്ത ഉടൻ അറസ്റ്റ് നടപ്പിലാക്കരുതെന്നടക്കമുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ കോടതി സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. അനാവശ്യമായി തടവിലാക്കപ്പെടുന്നത് തടയാൻ പൊലീസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP