Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശ് ഗവർണറായി ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ; ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ വനിത

മധ്യപ്രദേശ് ഗവർണറായി ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ; ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ വനിത

ന്യൂഡൽഹി:ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശിന്റെ അധികച്ചുമതല വഹിച്ച ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്കു പകരമാണ് ആനന്ദിബെൻ പട്ടേലെത്തിയിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രി ആയപ്പോഴാണ് ആനന്ദിബെൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. 2016ൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ഗുജറാത്തിൽ സംവരണത്തിനു വേണ്ടി പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ ആനന്ദിബെൻ പരാജയപ്പെട്ടുവെന്നു വ്യാപകമായ പരാതി ഉയർന്നിരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP