Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണ്ടാൾ വിവാദത്തിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവം: ക്ഷേത്രത്തിൽ എത്തി ആണ്ടാൾ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് ദിനമണി എഡിറ്റർ കെ.വൈദ്യനാഥൻ മാപ്പു പറഞ്ഞു

ആണ്ടാൾ വിവാദത്തിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവം: ക്ഷേത്രത്തിൽ എത്തി ആണ്ടാൾ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് ദിനമണി എഡിറ്റർ കെ.വൈദ്യനാഥൻ മാപ്പു പറഞ്ഞു

ചെന്നൈ: ആണ്ടാൾ വിവാദത്തിൽ ലേഖനം പ്രസിദ്ധീകരിച്ച ദിനമണി പത്രത്തിന്റെ എഡിറ്റർ ആണ്ടാൾ ക്ഷേത്രത്തിൽ എത്തി ആണ്ടാൾ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. കവി വൈരമുത്തു ആണ്ടാളിനെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ, ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിലാണ് മാപ്പപേക്ഷ.

ക്ഷേത്ര പുരോഹിതരോടു സംസാരിച്ച ശേഷം, ആണ്ടാൾ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചായിരുന്നു മാപ്പപേക്ഷ. എന്നാൽ വൈരമുത്തു ക്ഷേത്രത്തിലെത്തി മാപ്പു പറയുന്നതുവരെ പ്രതിഷേധം തുടരുമെന്നു മുഖ്യ പുരോഹിതൻ സദഗോപ രാമാനുജ ജീയാർ പറഞ്ഞു.

വൈരമുത്തുവും ദിനമണി പത്രവും മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുഖ്യ പൂജാരി ഒരാഴ്ചയായി സമരത്തിലാണ്. വൈരമുത്തു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ വഴി ഖേദം അറിയിച്ചിരുന്നു. എന്നാൽ, ക്ഷേത്രത്തിൽ ആണ്ടാൾ പ്രതിമയ്ക്കു മുന്നിൽ നിന്നു മാപ്പു പറയണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

വൈരമുത്തു നേരിട്ടെത്തും വരെ സമരം തുടരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയും പറഞ്ഞു. ആണ്ടാൾ ദേവദാസിയായിരുന്നുവെന്നും ശ്രീരംഗം ക്ഷേത്രത്തിലാണ് അവർ ജീവിച്ചു മരിച്ചതെന്നുമുള്ള പരാമർശമാണു വിവാദമായത്. ഇതു പിന്നീട് ദിനമണി പ്രസിദ്ധീകരിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP