Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവിടെ 'വരാതിരിക്കുന്നവർക്ക്' 5000 രൂപ സമ്മാനം; നദിയുത്സവം നടക്കുന്ന മേഖലയിൽ യാചകർ വരാതിരിക്കാൻ ഇനാം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ

ഇവിടെ 'വരാതിരിക്കുന്നവർക്ക്' 5000 രൂപ സമ്മാനം; നദിയുത്സവം നടക്കുന്ന മേഖലയിൽ യാചകർ വരാതിരിക്കാൻ ഇനാം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ

രാജമുന്ദ്രി: 'ഇവിടെ വരുന്നവർക്കൊക്കെ നൂറു രൂപ കൊടുക്കുന്നുണ്ടെന്നു കേട്ടു'. അഴകിയ രാവണൻ എന്ന സിനിമയിലെ ശ്രീനിവാസൻ ഡയലോഗ് അത്ര പെട്ടെന്നൊന്നും ആരും മറക്കാൻ ഇടയില്ല. എന്നാലിതാ ഇവിടെ വരാതിരുന്നാൽ 5000 രൂപ തരാമെന്നു പ്രഖ്യാപനം വന്നിരിക്കുന്നു.

ആന്ധ്രാപ്രദേശ് സർക്കാരാണ് പ്രഖ്യാപനത്തിനു പിന്നിൽ. നദിയുത്സവം നടക്കുന്ന മേഖലയിൽ നിന്ന് യാചകരെ ഒഴിവാക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിത്.

യാചകർ ഓരോരുത്തർക്കും 5000 രൂപ വീതം നൽകാമെന്നും നദിയുൽസവം നടക്കുമ്പോൾ പ്രദേശത്തു വന്നു ശല്യമുണ്ടാക്കരുതെന്നുമാണ് യാചകരോടുള്ള ആന്ധ്രാ സർക്കാരിന്റെ അപേക്ഷ. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഗോദാവരി പുഷ്‌കരലു നദിയുൽസവത്തിൽനിന്ന് വിട്ടു നിൽക്കാനാണ് യാചകർക്കായി ആന്ധ്രാ സർക്കാരിന്റെ ഓഫർ. ജൂലൈ 25 വരെ ഉൽസവം നടക്കുന്ന പ്രദേശത്ത് വരാൻ പാടില്ലെന്ന നിബന്ധന മാത്രമാണു യാചകർ പാലിക്കേണ്ടത്.

ജൂലൈ 14നാണ് ഉത്സവം ആരംഭിച്ചത്. ഇതുവരെ ആയിരത്തിലധികം യാചകർ ഉൽസവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പണം കൊടുത്ത് ഒഴിവാക്കാനുള്ള നീക്കം. എന്നാൽ, ഉൽസവ സ്ഥലത്ത് വരാതിരിക്കാനായി യാചകർക്ക് 5000 രൂപ വീതം നൽകുന്നതറിഞ്ഞ് യാചകരല്ലാത്തവരും നഷ്ടപരിഹാരത്തിനായി എത്തിയതോടെ കെണിയിലായിരിക്കുകയാണ് ഉൽസവ കമ്മിറ്റിക്കാർ. തുടർന്ന്, റേഷൻ കാർഡില്ലാത്തവരും ക്ഷേമനിധികളിൽ അംഗത്വമില്ലാത്തവരുമായിട്ടുള്ള യാചകർക്കുമാത്രമെ സഹായധനം ലഭിക്കുവെന്നാക്കി നിബന്ധന തിരുത്തി. എന്നിട്ടും, റേഷൻ കാർഡുള്ളവരും യാചകരല്ലാത്തവരുംപോലും സൗജന്യമായി ലഭിക്കുന്ന 5000 രൂപയ്ക്കായി ക്യൂ നിൽക്കുന്നതായാണ് റിപ്പോർട്ട്. യാചകരല്ലാത്തവർ പലരും 5000 രൂപയ്ക്കായി തള്ളുമ്പോഴും ഈ ഓഫർ 'ശരിക്കും യാചകർ' വേണ്ടെന്നു വച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

2000ലും ഇത്തരത്തിൽ യാചകരെ നഗരത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു യാചകരെ പണം കൊടുത്ത് അഭയാർഥി ക്യാമ്പിലേക്കു മാറ്റിയത്. ഇൗ ആശയത്തിനു പിന്നിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP