Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറ്റം പറച്ചിൽ കേട്ട് സഹികെട്ട മരുമകൾ അമ്മായിയമ്മയെ ഓൺലൈൻ വില്പനയ്ക്കിട്ടു; ഡൽഹിയിലെ പെൺകുട്ടിയുടെ വില്പന നിമിഷ നേരം കൊണ്ട് വൈറലായി

കുറ്റം പറച്ചിൽ കേട്ട് സഹികെട്ട മരുമകൾ അമ്മായിയമ്മയെ ഓൺലൈൻ വില്പനയ്ക്കിട്ടു; ഡൽഹിയിലെ പെൺകുട്ടിയുടെ വില്പന നിമിഷ നേരം കൊണ്ട് വൈറലായി

മ്മായിയമ്മ മരുമകൾ പോരിന്റെ പേരിലുണ്ടായിട്ടുള്ള പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അമ്മായിയമ്മയുടെ ശല്യം സഹിക്കാതെ മരുമകൾ അമ്മയെ വില്പനയ്ക്ക് വച്ച കഥ ഇത് ആദ്യമായിരിക്കും. ഓൺലൈൻ സൈറ്റുകളിലൂടെ പലതു വില്പനയ്ക്ക് വരുന്ന ഇക്കാലത്ത് തന്റെ അമ്മായിയമ്മെയെ വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഡൽഹിയിലെ പെൺകുട്ടി.

ഫൈഡാ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ആരോഗ്യവതിയായ അമ്മായിയമ്മയെ വിൽപ്പനയ്‌ക്കെന്ന പരസ്യം സ്ഥാനം പിടിച്ചത്. അറുപത് കാരിയായ അമ്മായയമ്മയെ പറ്റി മരുമകൾ പോസ്റ്റ് ചെയ്ത് വാക്കുകൾ ഇങ്ങനെ ' 60കാരിയായ അമ്മായിയമ്മ, മധുരമായ ശബ്ദം, അയൽവീട്ടുകാരെയെല്ലാം ഒന്നടങ്കം കൊല്ലാൻ ആ ശബ്ദത്തിനാവും. ഒരു മികച്ച ഭക്ഷണ വിമർശക, നിങ്ങളുണ്ടാക്കുന്ന ഒരു ഭക്ഷണവും ഇവർക്കുമുന്നിൽ മികച്ചതായിരിക്കില്ല. അവർ ഒരു മികച്ച ഉപദേശക കൂടിയാണെന്നും, നിങ്ങൾക്ക് ചെയ്‌യാൻ അവിടെ മികച്ചത് എന്തെങ്കിലും കാണുമെന്നും' പരസ്യം അവകാശപ്പെടുന്നു.

മികച്ച ആരോഗ്യവതിയായ അമ്മായിയമ്മ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ സമാധാനത്തിനുള്ള ഒരു പുസ്തകവുമായി വിൽപ്പന ചരക്ക് വച്ചുമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരിക്കുന്നു. എന്തായാലും പരസ്യം വൈറലായാതോടെ അത് പ്രത്യക്ഷപ്പെട്ട് പത്തു മിനിട്ടിനകം നീക്കം ചെയ്തു.

മുമ്പ് ഇതിന് സമാനമായ സംഭവം പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ക്യുക്കർ ഡോട് കോമിലും പ്രത്യക്ഷപ്പെട്ടിരുന്നു. അനുസരണയുള്ള ഭർത്താവിനെ വിൽപ്പനയ്ക്ക് എന്നതായിരുന്നു ഒരുവർഷം മുന്പ് പ്രത്യക്ഷപ്പെട്ട പരസ്യം. വളർത്തു മൃഗങ്ങളുടെ വിൽപ്പന നടക്കുന്ന വിഭാഗത്തിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടതെന്നും ഏറെ ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP