Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ പിടിയിലായി; പീഡനവിവരം പുറത്തു പറഞ്ഞാൽ മകനെ തളർത്തിക്കളയുമെന്നും സിദ്ധന്റെ ഭീഷണി; അണ്ണനഗർ ആശ്രമത്തിലെ അണ്ണാമലൈ സിദ്ധൻ ഭക്തരെ സമ്പാദിച്ചത് ഓൺലൈനിൽ പരസ്യം നല്കി

24കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ പിടിയിലായി; പീഡനവിവരം പുറത്തു പറഞ്ഞാൽ മകനെ തളർത്തിക്കളയുമെന്നും സിദ്ധന്റെ ഭീഷണി; അണ്ണനഗർ ആശ്രമത്തിലെ അണ്ണാമലൈ സിദ്ധൻ ഭക്തരെ സമ്പാദിച്ചത് ഓൺലൈനിൽ പരസ്യം നല്കി

ചെന്നൈ: 24കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ. അണ്ണാമലൈ സിദ്ധർ എന്നറിയപ്പെടുന്ന 59കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചുവർഷമായി ഗുഡുവഞ്ചേരിയിൽ അണ്ണനഗർ എന്ന ആശ്രമം നടത്തുകയായിരുന്നു ഇദ്ദേഹം. ഓൺലൈനിലൂടെ പരസ്യം നൽകിയായിരുന്നു ഇയാൾ ആളുകളെ തന്നിലേക്ക് ആകർഷിച്ചത്.

മൈഗ്രെയ്ൻ രോഗിയായ യുവതി മുത്തശ്ശിയുടെ നിർദേശപ്രകാരമാണ് ഇയാളുടെ അരികിലെത്തിയത്. ഇരുവരോടുമായി അല്പസമയം സംസാരിച്ച സിദ്ധൻ യുവതിയോട് പിറ്റേദിവസം തനിച്ചുവരാനായി ആവശ്യപ്പെട്ടു.

ഇതുപ്രകാരം പിറ്റേദിവസം ആശ്രമത്തിലെത്തിയ യുവതിയെ സിദ്ധൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. താനിതു പൊതുസമൂഹത്തിനുമുമ്പിൽ വിളിച്ചുപറയുമെന്ന് യുവതി പറഞ്ഞപ്പോൾ തന്റെ ശക്തി ഉപയോഗിച്ച് യുവതിയുടെ മകനെ തളർത്തിക്കിടത്തുമെന്നു പറഞ്ഞ് സിദ്ധൻ ഭീഷണിപ്പെടുത്തി.

ഭർത്താവിനെ വാടക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഭീഷണികേട്ടു ഭയന്ന യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല.

എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട ഭർത്താവ് ചോദിച്ചതിനെ തുടർന്നാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ ഭർത്താവ് സിദ്ധനെതിരെ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP