Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2500 രൂപ കൊടുത്ത് പാസ്സെടുത്താൽ ഒരു വർഷം ഇന്ത്യയിലെ ഏതു ടോൾ പ്ലാസകളിലൂടെയും സൗജന്യ യാത്ര; കേന്ദ്ര പദ്ധതിക്ക് എങ്ങും കൈയടി; ഏറെ വൈകാതെ നടപ്പിലായേക്കും

2500 രൂപ കൊടുത്ത് പാസ്സെടുത്താൽ ഒരു വർഷം ഇന്ത്യയിലെ ഏതു ടോൾ പ്ലാസകളിലൂടെയും സൗജന്യ യാത്ര; കേന്ദ്ര പദ്ധതിക്ക് എങ്ങും കൈയടി; ഏറെ വൈകാതെ നടപ്പിലായേക്കും

തിരക്കിട്ട് പോകുമ്പോഴായിരിക്കും ടോൾ പ്ലാസകളിൽ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട് അറിയാത്തവരുണ്ടാകില്ല. എന്നാൽ, ഉടൻതന്നെ അത്തരം പൊല്ലാപ്പുകളിൽനിന്ന് രക്ഷപ്പെടാനായേക്കും. 2500 രൂപ കൊടുത്ത് ഒരുവർഷത്തേയ്ക്ക് ചാർജ് ചെയ്യുകയാണെങ്കിൽ രാജ്യത്തെവിടെയുമുള്ള ടോൾ ബൂത്തുകളിൽക്കൂടി സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നു.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയാണിത്. മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടൻ തന്നെ സമർപ്പിക്കും. എന്നാൽ, ഇങ്ങനെ അടയ്ക്കുന്ന ടോളിന്റെ വിഹിതം ടോൾ പ്ലാസ നടത്തുന്ന സ്വകാര്യ ഏജൻസികൾക്ക് വിതരണം ചെയ്യുകയെന്ന ശ്രമകരമായ ദൗത്യം കേന്ദ്ര സർക്കാരിനുമുന്നിലുണ്ട്.

രാജ്യത്തെ എല്ലാ ടോൾ പ്ലാസകൾക്കും ബാധകമായ വാർഷിക പാസ്സാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിലവിൽ ഒരു ടോൾ പ്ലാസയിലൂടെ ഒരുമാസം കടന്നുപോകാവുന്ന തരത്തിലുള്ള പാസ്സുകളാണുള്ളത്. വാർഷിക വിഹിതം അടയ്ക്കുന്നവർ വാഹനങ്ങളിൽ ഫാസ്റ്റാഗ് എന്ന കാർഡ് കരുതേണ്ടിവരും. ഇതുപയോഗിച്ച് ടോൾ പ്ലാസകളിലൂടെ കടന്നുപോകാനാവും.

2500 രൂപയ്ക്ക് വാർഷിക ടോൾ എടുത്ത വാഹനങ്ങൾ കൂടുതൽ തവണ ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോൾ സ്വകാര്യ ഏജൻസികൾക്ക് നഷ്ടമുണ്ടാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ ടോൾ പ്ലാസകൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ പരിഹരിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ടോൾ വരുമാനത്തിൽനിന്ന് 1500 കോടി രൂപയോളം ഈ രീതിയിൽ സർക്കാരിന് ചെലവാക്കേണ്ടിവരും.

നിലവിൽ പിപിപി വ്യവസ്ഥയിൽ റോഡ് നിർമ്മിക്കുന്ന ഏജൻസികളാണ് നിശ്ചിത കാലത്തേയ്ക്ക് ടോൾ പിരിവ് നടത്തുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവർ സ്വന്തമാക്കുന്നത്. കേന്ദ്രത്തിന്റെ ഇടപെടലിലൂടെ ടോൾ വരുമാനത്തിലെ നിശ്ചിത സംഖ്യ കേന്ദ്രത്തിലേക്ക് കൂടി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1900 കോടി രൂപയാണ് നിലവിൽ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽനിന്ന് സ്വകാര്യ ഏജൻസികൾ വർഷം തോറും സ്വന്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP