Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ആർഎസ്എസ് തലവൻ; ഇന്ത്യയിലെ മുസ്ലിംങ്ങളും ഹിന്ദുക്കളാണ്; തങ്ങൾക്ക് ആരുമായും ശത്രുതയില്ല; എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കുക എന്നതാണ് ഹിന്ദുത്വ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും മോഹൻ ഭാഗവത്

ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ആർഎസ്എസ് തലവൻ; ഇന്ത്യയിലെ മുസ്ലിംങ്ങളും ഹിന്ദുക്കളാണ്; തങ്ങൾക്ക് ആരുമായും ശത്രുതയില്ല; എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കുക എന്നതാണ് ഹിന്ദുത്വ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും മോഹൻ ഭാഗവത്

അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് പറഞ്ഞ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കുക എന്നതാണ് ഹിന്ദുത്വ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഹിന്ദു മതത്തിൽനിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ഇന്ത്യയിലെ മുസ്ലിംങ്ങളും ഹിന്ദുക്കളാണ്. തങ്ങൾക്ക് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ആവശ്യം. ഹിന്ദുത്വ എന്നാൽ ഐക്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. സത്യത്തിലാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ലോകം വിശ്വസിക്കുന്നത് കരുത്തിലാണ്. സംഘടിക്കുന്നതിലൂടെയാണ് ശക്തരാകുക എന്നും അത് പ്രകതി നിയമമാണെന്നും ഭാഗവത് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP