Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വി സിയുടെ കോപ്പിയടിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രവും യുജിസിയും; എന്നാൽ കടുത്ത നടപടികളുണ്ടായേക്കില്ലെന്ന് സൂചന

വി സിയുടെ കോപ്പിയടിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രവും യുജിസിയും; എന്നാൽ കടുത്ത നടപടികളുണ്ടായേക്കില്ലെന്ന് സൂചന

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാൻസലർ അപ്പ റാവു പോഡിലെയ്‌ക്കെതിരെ ഉയർന്ന കോപ്പിയടി വിവാദം അന്വേഷിക്കാൻ യുജിസിയും കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രാലയവും ഒരുങ്ങുന്നു. ആരോപണത്തെക്കുറിച്ച് ആദ്യം അപ്പ റാവുവിനോടാകും യുജിസി വിശദീകരണം ആരായുക.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ചന്ദ്ര കൃഷ്ണമൂർത്തിക്കെതിരെയും പ്രബന്ധം കോപ്പിയടിച്ചുവെന്ന പരാതി കഴിഞ്ഞവർഷം ഉയർന്നിരുന്നു. അന്നും യുജിസി അന്വേഷണത്തിന്റെ ഭാഗമായി വൈസ് ചാൻസലറുടെ വിശദീകരണം ചോദിച്ചിരുന്നു. അതേ നടപടിക്രമങ്ങൾ തന്നെയാകും ഇവിടെയും പിന്തുടരുക.

എന്നാൽ, രചനാമോഷണത്തിന്റെ പേരിൽ നടപടിയെടുക്കാനുള്ള സാധ്യത തുലോംകുറവാണെന്നാണ് യുജിസി വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റേതിങ്കിലും ഗ്രന്ഥത്തിൽനിന്ന് മോഷ്ടിച്ചതാണെന്ന് തെളിയുകയാണെങ്കിൽ ഒരു മാപ്പുപറച്ചിലിലും പ്രബന്ധം പിൻവലിക്കലിലും പ്രശ്‌നം തീരാവുന്നതേയുള്ളൂ.

യുജിസിയുടെ മാർഗനിർദേശങ്ങളിൽ രചനാമോഷണം സംബന്ധിച്ച് പരാമർശിക്കുന്നേയില്ലെന്നതാണ് ശ്രദ്ധേയം. പ്രബന്ധങ്ങളും രചനകളും സംബന്ധിച്ച് ഓരോ സർവകലാശാലയ്ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. അതുകൊണ്ടുതന്നെയാണ് യുജിസി ഇക്കാര്യത്തിൽ കേന്ദ്രീകൃതമായൊരു മാനദണ്ഡം പ്രഖ്യാപിക്കാത്തതും. രചനകളുടെ നിലവാരം ഉറപ്പാക്കുന്നതിനെക്കുറിച്ചുമാത്രമേ യുജിസി ശ്രദ്ധിക്കുന്നുള്ളൂ. 

രോഹിത് വെമുലയുടെ ആത്മഹത്യയും പിന്നീട് വിദ്യാർത്ഥികൾക്കുനേരെ വിസി പ്രയോഗിച്ച പ്രതികാര നടപടികളുമാണ് അപ്പ റാവുവിനെ വിവാദങ്ങളിലെ നായകനാക്കിയത്. അതിനിടെയാണ് അപ്പ റാവുവിന്റെ രചനകളിൽ പലതിലും മറ്റ് ലേഖനങ്ങളിൽനിന്നുള്ള വാക്യങ്ങൾ അതേപടി പകർത്തിയതായി ആരോപണമുയർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP