Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളിയായ ഷീല അടക്കം ജയലളിതയെ പരിചരിച്ച 16 നഴ്‌സുമാർക്കം സങ്കടം അടക്കാൻ വയ്യ; ആശുപത്രിയിൽനിന്നും ഇറങ്ങിയാലുടൻ അപ്പോളോയിലെ ജീവനക്കാർക്ക് വിരുന്ന് വാഗ്ദാനം ചെയ്തത് വെറുതെയായി; 75 ദിവസത്തെ ആശുപത്രി വാസ കഥകൾ പങ്കുവച്ച് നഴസുമാരും ഡോക്ടർമാരും

മലയാളിയായ ഷീല അടക്കം ജയലളിതയെ പരിചരിച്ച 16 നഴ്‌സുമാർക്കം സങ്കടം അടക്കാൻ വയ്യ; ആശുപത്രിയിൽനിന്നും ഇറങ്ങിയാലുടൻ അപ്പോളോയിലെ ജീവനക്കാർക്ക് വിരുന്ന് വാഗ്ദാനം ചെയ്തത് വെറുതെയായി; 75 ദിവസത്തെ ആശുപത്രി വാസ കഥകൾ പങ്കുവച്ച് നഴസുമാരും ഡോക്ടർമാരും

ചെന്നൈ: 75 ദിവസമാണ് ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞത്. അതിൽ കൂടുതൽ കാലവും അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങിവന്നപ്പോഴൊക്കെ അവർ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ഇക്കാലയളവിൽ ജയലളിതയെ പരിചരിച്ച ഡോക്ടർമാരും നഴ്‌സുമാരും പറയുന്നു. മിക്കവാറും സമയങ്ങളിൽ ഡോക്ടർമാരുടെയും നഴസുമാരുടെയും നിർദ്ദേശങ്ങളോട് നന്നായി സഹകരിച്ചു. നിങ്ങൾ പറയുന്നതെന്തും ചെയ്യാമെന്ന നിലപാടായിരുന്നു മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടേതെന്നും അവർ പറയുന്നു.

മൂന്ന് നഴ്‌സുമാർക്കായിരുന്നു ജയലളിതയുടെ പരിചരണച്ചുമതലയ പ്രധാനമായും നൽകിയിരുന്നത്. മലയാളിയായ ഷീലയടക്കമുള്ള ഈ മൂവർസംഘത്തെ 'കിങ് കോങ്' എന്നാണ് ജയ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ എത്ര ബുദ്ധിമുട്ടുണ്ടായാലും അവർ പറഞ്ഞാൽ അനുസരിച്ചു. അവർ ഓരോരുത്തർക്കും വേണ്ടി ഓരോ സ്പൂൺ കഴിക്കും. ഒരു സ്പൂൺ തനിക്കുവേണ്ടിയും. അതായിരുന്നു ജയലളിതയുടെ രീതിയെന്ന് ഷീല പറയുന്നു. ഉപ്പുമാവ്, പൊങ്കൽ, കർഡ് റൈസ്, ഉരുളക്കിഴങ്ങുകറി തുടങ്ങി ജയലളിതയുടെ പാചകക്കാരനുണ്ടാക്കുന്ന ഭക്ഷണമാണ് അവർക്ക് നൽകിയിരുന്നത്.

16 നഴ്‌സുമാരെ നിയോഗിച്ചിരുന്നെങ്കിലും ഷീലയും രേണുകയും സമുന്ദേശ്വരിയുമായിരുന്നു ജയക്ക് ഏറെ പ്രിയപ്പെട്ടവർ. ജയയുടെ നിര്യാണത്തെത്തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചേർന്ന അനുശോചന യോഗത്തിൽ ജയയുമൊത്തുള്ള 75 ദിവസത്തെ അനുഭവങ്ങൾ പങ്കുവച്ചു. പലപ്പോഴും തമാശപറഞ്ഞുകൊണ്ട് മാത്രമേ ജയ അവരോട് ഇടപെടിട്ടിരുന്നുള്ളൂ. അപൂർവം ഘട്ടങ്ങളിൽ മാത്രമാണ് ജയ സഹകരിക്കാതിരുന്നിട്ടുള്ളത്.. സെപ്റ്റംബർ 22-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതലുള്ള അനുഭവങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും പങ്കുവച്ചു.

സെപ്റ്റംബർ 22-ന് ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു ജയ. എന്നാൽ, നാലുമണിക്കൂറിനുശേഷം സാധാരണ നിലയിലെത്തിയപ്പോൾ അവർ സാൻഡ്‌വിച്ചും കാപ്പിയും ആവശ്യപപ്പെട്ടു. അതുമുതലിങ്ങോട്ട് ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരും അനുഭവിച്ച കാര്യങ്ങളാണ് അനുശോചന യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം പറയാനുണ്ടായിരുന്നത്. അപ്പോളോ ആശുപത്രിയിൽനിന്ന് കിട്ടുന്ന കാപ്പി അവർക്ക് ഇഷ്ടമായിരുന്നില്ല. ആശുപത്രിയിൽനിന്ന് പോയസ് ഗാർഡനിലേക്ക് മടങ്ങിയശേഷം തന്നെ പരിചരിച്ചവരെ അവിടെ വിളിച്ചുവരുത്തി ലോകത്തെ ഏറ്റവും മികച്ച തേയില ഉപയോഗിച്ച ചായ നൽകുമെന്ന് ജയ പറഞ്ഞിരുന്നതായി ക്രിട്ടിക്കൽ കെയർ വിദഗ്ദ്ധർ ഡോ. രമേഷ് വെങ്കട്ടരാമൻ അനുസ്മരിച്ചു. പക്ഷേ, ആ വാക്ക് പാലിക്കാനാവാതെ ജയലളിത മടങ്ങി.

നവംബർ 22-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ തഞ്ചാവൂരിലും അർവാക്കുറിച്ചിയിലും തിരുപ്പുറംകുണ്ഡ്രത്തിലും വിജയിച്ച വാർത്ത ജയലളിതയെ ആവേശം കൊള്ളിച്ചിരുന്നു. ജയ ടി.വിയിൽ ഈ വാർത്ത കണ്ട് അവർ പുഞ്ചിച്ചപ്പോൾ, തങ്ങൾക്കും ആവേശമായതായി ഡോ. ഭാമ പറഞ്ഞു. തിരിച്ചുവരവിന്റെ ലക്ഷണങ്ങളെല്ലാം പ്രകടിപ്പിച്ച ജയയെ ഞായറാഴ്ചത്തെ ഹൃദയസ്തംഭനമാണ് വീണ്ടും അപകടത്തിലേക്ക് തള്ളിവിട്ടത്. പഴയൊരു തമിഴ് സിനിമ കണ്ടുകൊണ്ടിരിക്കെയായിരുന്നു അത്. പരിശോധനയ്ക്കായി ഡോക്ടർ മുറിയിലെത്തുമ്പോൾ ചലനമില്ലാത്ത അവസ്ഥയിലായിരുന്നു അവർ. പെട്ടെന്നുതന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിറ്റേന്ന് അവർ ലോകത്തോട് വിടപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP