Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ റെയ്ഡ്; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും സിസിടിവിയും പൊലീസ് പിടിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങളിൽ കൃത്യമം നടത്തിട്ടുണ്ടോയെന്നും പരിശോധിക്കും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ റെയ്ഡ്; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും സിസിടിവിയും പൊലീസ് പിടിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങളിൽ കൃത്യമം നടത്തിട്ടുണ്ടോയെന്നും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും സിസിടിവിയും പൊലീസ് പിടിച്ചെടുത്തു. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദനമേറ്റ സംഭവുമായി ബന്ധപ്പെട്ടാണ് കേജരിവാളിന്റെ വസതിയിൽ റെയ്ഡു നടന്നത്. 21 സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്‌കുകളും പൊലീസ് പരിശോധിച്ചു. സിസിടിവിയിലെ ദൃശ്യങ്ങളിൽ കൃത്യമം നടത്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സിസിടിവിയും ഹാർഡ് ഡിസ്‌കുകളും ആവശ്യപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സിസിടിവിയാണ് മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്നത്. എന്നാൽ ഇതിൽ ഏഴ് എണ്ണം പ്രവർത്തനരഹിതമാണ്. സംഭവം നടന്ന മുറിയിൽ സിസിടിവികൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സംഘർഷവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP