Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`അയാൾ ഒരു നക്‌സലൈറ്റാണ്`; നിങ്ങൾ എന്തിനാണ് അയാളെ ഇങ്ങനെ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രിമാരോട് സുബ്രഹ്മണ്യം സ്വാമി; കെജ്‌രിവാളിനെ നേരിൽ കണ്ട മുഖ്യമന്ത്രിമാർ ഡൽഹി ചീഫ് സെക്രട്ടറിക്ക് സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ലേയെന്ന് വിജയ് ഗോയൽ; എഎപിയെ വിശാല പ്രതിപക്ഷത്തിൽ ഉൾപ്പെടുത്താനുള്ള നീക്കമെന്നും അഭ്യൂഹം; പ്രതിപക്ഷ ഐക്യത്തിൽ ഡൽഹി മുഖ്യൻ പ്രധാന കണ്ണിയാകുമോ?

`അയാൾ ഒരു നക്‌സലൈറ്റാണ്`; നിങ്ങൾ എന്തിനാണ് അയാളെ ഇങ്ങനെ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രിമാരോട് സുബ്രഹ്മണ്യം സ്വാമി; കെജ്‌രിവാളിനെ നേരിൽ കണ്ട മുഖ്യമന്ത്രിമാർ ഡൽഹി ചീഫ് സെക്രട്ടറിക്ക് സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ലേയെന്ന് വിജയ് ഗോയൽ; എഎപിയെ വിശാല പ്രതിപക്ഷത്തിൽ ഉൾപ്പെടുത്താനുള്ള നീക്കമെന്നും അഭ്യൂഹം; പ്രതിപക്ഷ ഐക്യത്തിൽ ഡൽഹി മുഖ്യൻ പ്രധാന കണ്ണിയാകുമോ?

ഡൽഹി:ലഫ്.ഗവർണ്ണറുടെ വീട്ടിൽ കുത്തിയിരുന്ന ഡൽഹി മുഖ്യമന്ത്രിയെ നക്‌സലേറ്റെന്ന് വിളിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് അത്തരം സമരം നടത്തിയ കെജ്‌രിവാളിനെ മറ്റ് മുഖ്യമന്ത്രിമാർ പിന്തുണയ്ക്കുന്നത് എന്തിനാണ് എന്നും സുബ്രഹ്മണ്യം സ്വാമി ചോദിക്കുന്നു.

മുഖ്യമന്ത്രി കെജ്രിവാൾ ഒരു നക്സലൈറ്റ് ആണെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരാളെ മറ്റുള്ളവർ പിന്തുണയ്ക്കുന്നത് എന്തിനാണെന്നാണ് ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പശ്ചമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അടക്കമുള്ളവർ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.

നക്‌സലൈറ്റ് ആയ ഒരാളെ എന്തിനാണ് മമതാ ബാനർജിയും എച്ച് ഡി കുമാരസ്വാമിയും ചന്ദ്രബാബു നായിഡുവും പിണറായി വിജയനുമെല്ലാം പിന്തുണയ്ക്കുന്നത്?'- വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനോടുള്ള ഐ എ എസ് ഓഫീസർമാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാൾ ലെഫ്. ഗവർണറുടെ വസതിയായ രാജ്‌നിവാസിൽ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നിവരും കെജ്രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന നിതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാർ കെജ്രിവാളിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രാജ്നിവാസിൽ കെജ്രിവാളിനെ സന്ദർശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് നാലു മുഖ്യമന്ത്രിമാരും കെജ്രിവാളിന്റെ വീട്ടിലെത്തിയത്.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ് മുഖ്യമന്ത്രിമാർ അദ്ദേവമുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിൽ എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. പരസ്പരം സഹകരിക്കാതെ മാറിനിൽക്കുന്ന കക്ഷികൾപോലും പൊതുവായ വിഷയത്തിൽ ഒന്നിക്കുന്നതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

ലഫ്. ഗവർണറുടെ ഓഫീസിൽ കെജ്രിവാൾ സമരം ആംരഭിച്ച ആദ്യഘട്ടത്തിൽ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗിൽ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ പുതിയ തലത്തിലേക്ക് മാറിയത്. ബിജെപിക്ക് തിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെറുകക്ഷികൾ ഒന്നിക്കുമ്പോൾ ആ സഖ്യത്തിന്റെ ഭാഗമായി എഎപി മാറുമൊ എന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP