Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ അറസ്റ്റിൽ; കുൽദീപ് സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തത് അലഹബാദ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്; മെയ്‌ രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതിയുടെ നിർദ്ദേശം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ അറസ്റ്റിൽ; കുൽദീപ് സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തത് അലഹബാദ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്; മെയ്‌ രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

അലഹബാദ്: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗറിനെ സിബിഐ അറസ്റ്റു ചെയ്തു. കേസിൽ അന്വേഷണ ചുമതലയുള്ള സിബിഐ ആണ് അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി സിബിഐയ്ക്കു നിർദ്ദേശം നൽകിതിനെ തുടർന്നാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എംഎൽഎയെ ലക്നൗവിലെ വസതിയിൽ നിന്നു വെള്ളിയാഴ്ച പുലർച്ചെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ്.

കേസിന്റെ അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയ ഹൈക്കോടതി മെയ്‌ രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും സിബിഐ സംഘത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.എംഎൽഎയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കടുത്ത വിമർശനവുമായി വ്യാഴാഴ്ചയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും സർക്കാർ അറസ്റ്റ് വൈകിപ്പിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണെന്ന് ചീഫ് ജസ്റ്റിസ് ദിലീപ് ബാബാ സാഹബ് ബോസ് ലേ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദി എഴുതിയ കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചാണു കോടതി സംഭവത്തിൽ ഇടപെട്ടത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു മാനഭംഗം സംബന്ധിച്ച് പെൺകുട്ടി ആദ്യം പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്.

ഇതിനിടെ, ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് ജയിലിൽ മരിച്ചിരുന്നു. സംഭവം വൻ വിവാദമായതിനു പിന്നാലെ മാനഭംഗക്കേസിന്റെയും പെൺകുട്ടിയുടെ പിതാവിന്റെ മരണത്തിന്റെയും അന്വേഷണം ഉത്തർപ്രദേശ് സർക്കാർ സിബിഐയ്ക്കു കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP