Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ കത്ത് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കുള്ള കൈയടിയാണ്; അസുഖവേളയിൽ പരിചരിച്ച മലയാളി നഴ്‌സിന് നന്ദി പറഞ്ഞ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി

ഈ കത്ത് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കുള്ള കൈയടിയാണ്; അസുഖവേളയിൽ പരിചരിച്ച മലയാളി നഴ്‌സിന് നന്ദി പറഞ്ഞ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: ആതുരസേവന രംഗത്തെ ലോകമെമ്പാടും ജോലി ചെയ്യുന്ന മലയാളികൾക്ക് അംഗീകാരത്തിന്റെ കൊയൊപ്പ് പലവട്ടം തേടിയെത്തിയിട്ടുണ്ട്. രോഗിയെ പരിചരിക്കുക എന്നത് ദൈവികമായ ജോലിയാണെന്ന് വിശ്വസിക്കുന്ന മലയാളി നഴ്‌സുമാർക്ക് മുഴുവനുള്ള അംഗീകാരമാണ് ഇന്ന് ധനമന്ത്രി അരുൺ ജെറ്റ്‌ലി നൽകിയത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വേളയിൽ തന്നെ പരിചരിച്ച മലയാളി നഴ്‌സിനെ തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ നന്ദി അറിയിക്കുകയാണ് അരുൺ ജെയ്റ്റ്‌ലി ചെയ്തത്. പ്രമേഹ സംബന്ധമായ അസുഖങ്ങളുമായി അരുൺ ജെയ്റ്റ്‌ലി ഒരാഴ്‌ച്ചയിൽ ഏറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വേളയിൽ തന്നെ പരിചരിച്ച ജോബി എന്ന മലയാളി നഴ്‌സിനാണ് ജെയ്റ്റ്‌ലി ആശുപത്രി വിട്ട ശേഷം കത്തിലൂടെ നന്ദി അറിയിച്ചത്.

ജോലിയോടുള്ള ജോബിയുടെ ആത്മാർത്ഥതയെയും സമീപനത്തെയും പ്രശംസിച്ചുകൊണ്ടാണ് ജെയറ്റ്‌ലിയുടെ കത്ത്. ജെയറ്റ് കത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ: പ്രിയപ്പെട്ട ജോബി, എന്റെ ആശുപത്രിവാസ കാലത്ത് എന്നെ വളരെ ശ്രദ്ധയോടെ പരിചരിച്ചതിനുള്ള നന്ദി താങ്കളെ ഈ കത്തിലൂടെ ഞാൻ അറിയിക്കുന്നു. നിങ്ങളുടെ ജോലിയോടുള്ള ആത്മാർഥത എന്റെ ഹൃദയത്തെ സ്പർശിച്ചു. ഒരു രോഗിയെന്ന നിലയിൽ എന്നോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു - ജയ്റ്റ്‌ലി കത്തിൽ പറയുന്നു.

പ്രമേഹബാധിതനായ അരുൺ ജയ്റ്റ്‌ലിയെ വയറിനുണ്ടായ അണുബാധയെ തുടർന്നാണ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്താണ് ജോബി അദ്ദേഹത്തെ പരിചരിച്ചത്. മുമ്പ് ആം ആദ്മി നേതാവ് കുമാർ ബിശ്വാസ് മലയാളി നഴ്‌സുമാരെ മൊത്തത്തിൽ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മലയാളി നഴ്‌സുമാർ കറുത്തവരാണെന്നും മറ്റും പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുകയായിരുന്നു ബിശ്വാസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP