Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജി വെച്ചു; അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ച വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി; രാജിക്ക് കാരണം വ്യക്തിപരമായ കാര്യങ്ങളെന്ന് വിശദീകരണം

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജി വെച്ചു; അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ച വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി; രാജിക്ക് കാരണം വ്യക്തിപരമായ കാര്യങ്ങളെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജി വെച്ചു. സാമ്പത്തിക ഉപദേഷ്ടാവ് രാജി വെച്ച വിവരം ഫേസ്‌ബുക്കിലൂടെയാണ് ധനമന്ത്രി അരുൺ ജയ്റ്റിലി അറിയിച്ചത്. വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. സാമ്പത്തിക ഉദേഷ്ടാവിന്റെ രാജിക്കാര്യം ഫേസ്‌ബുക്ക് മുഖാന്തരം അറിയിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

2014 ഒക്ടോബർ 16 നാണ് പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. എന്നാൽ 2017 ൽ അദ്ദേഹത്തിന്റെ കാലവധി അവസാനിച്ചുവെങ്കിലും നീട്ടി നൽകുകയായിരുന്നു. വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അരവിന്ദ് സുബ്രഹ്മണ്യം രാജിവെക്കുമ്പോൾ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. മറിച്ച് സർക്കാർ വലിയ തോതിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന നിലയുണ്ട് താനും.

2014 ഒക്‌ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യൻ മുഖ്യ സമ്പത്തിക ഉപദേഷ്ടാവായി നിയമിതനാവുന്നത്. മൂന്ന് വർഷമായിരുന്നു കാലാവധി. അത് 2017 ഒക്‌ടോബർ 16ന് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്റ്റംബറിൽ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടുകയായിരുന്നു. സൂക്ഷ്മ സാമ്പത്തിക കാര്യങ്ങളിലും പ്രാഥമിക ചുമതലകൾ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക് ഉപദേശം നൽകുന്നതും സാമ്പത്തിക സർവ്വെ, അർദ്ധ വാർഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. റിസർവ് ബാങ്ക് ഗവർണറായി നിയമിതനായതിനെ തുടർന്ന് രഘുറാം രാജൻ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ് സുബ്രഹഹ്മണ്യൻ സ്ഥാനമേറ്റത്.

ഡൽഹിയിലെ സന്റെ്. സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദവും അഹമദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റെിൽ(ഐ.ഐ.എം) എം.ബി.എയും കരസ്ഥമാക്കിയ അരവിന്ദ് സുബ്രഹ്മണ്യൻ യു.കെയിലെ ഓക്‌സ്‌ഫോഡ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ, ഡി.ഫിൽ എന്നിവയും നേടി.

കഴിഞ്ഞവർഷം ആസൂത്രണ കമ്മീഷന് പകരം മോദി സർക്കാർ കൊണ്ടുവന്ന നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയും രാജിവെച്ച് പുറത്തുപോയിരുന്നു. രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്കായി രൂപീകരിച്ച സമിതിയുടെ ഉപാധ്യക്ഷൻ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന്റെ രാജി. അമേരിക്കയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചിരുന്ന അരവിന്ദ് പനഗരിയ അവിടേക്ക് തന്നെ മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP