Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടിഎമ്മിലേക്കുള്ള 22 കോടിയുമായി കടന്ന ഡ്രൈവർ പിടിയിൽ; അറസ്റ്റിലായത് യുപി സ്വദേശി പ്രദീപ് ശുക്ല

എടിഎമ്മിലേക്കുള്ള 22 കോടിയുമായി കടന്ന ഡ്രൈവർ പിടിയിൽ; അറസ്റ്റിലായത് യുപി സ്വദേശി പ്രദീപ് ശുക്ല

ന്യൂഡൽഹി: സ്വകാര്യബാങ്കിന്റെ എ.ടി.എമ്മിൽ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡൽഹി പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ പ്രദീപ് ശുക്‌ളയാണ് പൊലീസ് പിടിയിലായത്.

ആക്‌സിസ് ബാങ്കിന്റെ എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്ന എസ്.ഐ.എസ് എന്ന കമ്പനിയുടെ ഡ്രൈവറാണ് പിടിയിലായത്. പണം നിറച്ച മഹീന്ദ്ര പിക്ക് അപ് വാനുമായാണ് ഇയാൾ രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് വ്യാഴാഴ്ച വൈകീട്ട് 5.30 ന് പൊലീസിലും ബാങ്കിലും വിവരമറിയിച്ചത്. മുഖം കഴുകാനായി സുരക്ഷാ ജീവനക്കാരൻ പുറത്തിറങ്ങിയുടൻ പ്രദീപ് കടന്നുകളയുകയായിരുന്നു.

വികാസ്പുരിയിൽ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ് ഡ്രൈവർ കടന്നുകളഞ്ഞത്. ജിപിഎസ് ട്രാക്കിങ് സംവിധാനമുള്ള ജീപ്പ് പൊലീസ് പെട്ടന്നു തന്നെ പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു. ജീപ്പിലെ ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ചാക്കുകൾ കണ്ടെത്താനായിട്ടില്ല.

ഡൽഹിയിലെ ഏറ്റവും വലിയ കവർച്ചയായാണ് സംഭവം വിലയിരുത്തപ്പെട്ടത്. പണം നിക്ഷേപിക്കാനുള്ള യാത്രയ്ക്കിടെ ഗോവിന്ദ്പുരിയിൽ നിർത്താൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് സംഭവത്തിന് വഴിവച്ചത്. ഇവിടെ നിറുത്തിയാൽ ഗതാഗതക്കുരുക്കുണ്ടാകും എന്നതിനാൽ യു ടേൺ എടുത്ത് തിരിച്ചെത്താമെന്ന് പറഞ്ഞ് ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

തിരിച്ചെത്തിയ വിനയ് പട്ടേൽ എന്ന ജീവനക്കാരന് വാഹനവും കാത്ത് 10 മിനിട്ടോളം നിൽക്കേണ്ടി വന്നപ്പോഴാണ് കബളിക്കപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്. പരിഭ്രാന്തനായ അയാൾ ബാങ്കിൽ വിവരമറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ജനിച്ച ശുക്ല അടുത്തിടെയാണ് സുരക്ഷാ ഏജൻസിയിൽ ജോലിക്ക് കയറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP