Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയും കോൺഗ്രസ് നേതാവുമായ രമ്യയുടെ കാറിനു നേർക്ക് ആക്രമണം; പാക്കിസ്ഥാനിലെ ജനങ്ങൾ നമ്മളെപ്പോലെ തന്നെയെന്നു പറഞ്ഞ നടി സഞ്ചരിച്ച കാറിലേക്കു കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞു

നടിയും കോൺഗ്രസ് നേതാവുമായ രമ്യയുടെ കാറിനു നേർക്ക് ആക്രമണം; പാക്കിസ്ഥാനിലെ ജനങ്ങൾ നമ്മളെപ്പോലെ തന്നെയെന്നു പറഞ്ഞ നടി സഞ്ചരിച്ച കാറിലേക്കു കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞു

മംഗളൂരൂ: കന്നഡ നടി രമ്യയുടെ കാറിനു നേർക്ക് ആക്രമണം. കർണാടകത്തിലെ കോൺഗ്രസ് നേതാവു കൂടിയായ രമ്യയുടെ പാക്കിസ്ഥാൻ പരാമർശത്തിൽ പ്രതിഷേധിച്ചാണു കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞത്.

പാക്കിസ്ഥാൻ നരകമല്ലെന്നും പാക്കിസ്ഥാനിലെ ജനങ്ങൾ നമ്മളെ പോലെ തന്നെയാണെന്നും അവരുടെ പെരുമാറ്റം നല്ലതാണെന്നും രമ്യ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും പ്രതിഷേധമുയർത്തിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രമ്യയുടെ കാറിനു നേരെ ആക്രമണമുണ്ടായത്. രമ്യ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേർക്കു കല്ലുകളും മുട്ടകളും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം.

പാക്കിസ്ഥാനിൽ പോവുന്നത് നരകത്തിൽ പോവുന്നതിനു തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ പ്രസ്താവനയോടു പ്രതികരിക്കുവെയാണ് അവിടെയുള്ള ജനങ്ങളും നമ്മളെപ്പോലെ തന്നെയെന്നു രമ്യ പറഞ്ഞത്. ഇസ്ലാമാബാദിൽ സാർക്ക് രാജ്യങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷമാണ് രമ്യ പരീക്കറിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP