Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ ബിജെപി എംഎൽഎയ്ക്കുനേരെ ആക്രമണം; കാർ തടഞ്ഞു നിർത്തി വെടിയുതിർത്തു; എംഎൽഎ രക്ഷപ്പെട്ടു

ഡൽഹിയിൽ ബിജെപി എംഎൽഎയ്ക്കുനേരെ ആക്രമണം; കാർ തടഞ്ഞു നിർത്തി വെടിയുതിർത്തു; എംഎൽഎ രക്ഷപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി എംഎൽഎയ്ക്കു നേരെ ആക്രമണം. ഷഹ്ദാര എംഎൽഎ ജിതേന്ദ്ര സിങ്‌ ഷൺടിക്കുനേർക്കാണ് അജ്ഞാതരായ രണ്ടുപേർ ആക്രമണം നടത്തിയത്. എംഎൽഎയ്ക്കുനേരെ ഇവർ വെടിവയ്ക്കുകയായിരുന്നു

ഇന്ന് പുലർച്ചെ ആറോടെ എംഎൽഎയുടെ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിന്‌ മുന്നിലായിരുന്നു സംഭവം. എംഎൽഎയുടെ കാർ തടഞ്ഞു നിർത്തി സംസാരിച്ച ശേഷം നാലുതവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആക്രമണം നടത്തിയത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഭാഗ്യം കൊണ്ടുമാത്രമാണ് പരിക്കേൽക്കാതെ ജിതേന്ദ്ര ഷൺടി രക്ഷപ്പെട്ടതെന്ന് എംഎൽഎയുടെ ഭാര്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നാലുതവണയാണ് എംഎൽഎയ്ക്കു നേർക്ക് വെടിയുതിർത്തതെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

അക്രമത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്ന് എംഎൽഎ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP