Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഫ്രിക്കൻ വംശജൻ ഡൽഹിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കോംഗോയിൽ ഇന്ത്യക്കാർക്കു നേരെ ആക്രമണം; വ്യാപാരസ്ഥാപനങ്ങൾ അടിച്ചു തകർത്തു; സ്ഥിതിഗതികൾ ശാന്തമായെന്ന് അധികൃതർ

ആഫ്രിക്കൻ വംശജൻ ഡൽഹിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കോംഗോയിൽ ഇന്ത്യക്കാർക്കു നേരെ ആക്രമണം; വ്യാപാരസ്ഥാപനങ്ങൾ അടിച്ചു തകർത്തു; സ്ഥിതിഗതികൾ ശാന്തമായെന്ന് അധികൃതർ

ന്യൂഡൽഹി: ആഫ്രിക്കൻ വംശജൻ ഡൽഹിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ കോംഗോയിൽ ഇന്ത്യക്കാർക്കു നേരെ ആക്രമണം; വ്യാപാരസ്ഥാപനങ്ങൾ അടിച്ചു തകർത്തു.

അതേസമയം സ്ഥിതിഗതികൾ ശാന്തമായെന്ന് അധികൃതർ അറിയിച്ചു. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആറു വർഷമായി ഇന്ത്യയിൽ താമസിക്കുന്ന മസുന്ത കിത്താഡ എന്ന കോംഗോ വംശജൻ കഴിഞ്ഞ ആഴ്‌ച്ച ഡൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ടത്.

ഇതിനു പിന്നാലെയാണു കോംഗോയിലെ ഇന്ത്യൻ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ അക്രമം അരങ്ങേറിയത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോംഗോയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടതായും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ അറിയിച്ചു.

ഡൽഹി സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മൂന്നാമനായി തിരച്ചിൽ നടത്തുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്

ആഫ്രിക്കൻ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വിവിധ ആഫ്രിക്കൻ സംഘടനകൾ ഇന്ത്യയിലുള്ള ആഫ്രിക്കൻ വംശജരുടെ സുരക്ഷക്ക് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ജോലിക്കും പഠനത്തിനുമായി എത്തിയിരിക്കുന്ന ആയിരക്കണക്കിന് ആഫ്രിക്കൻ വംശജർ നിരന്തരമായ വംശീയ അധിക്ഷേപങ്ങൾക്കും ചൂഷണത്തിനും ഇരയാകുന്നതായി നിരന്തരം പരാതികൾ ഉയരാരുണ്ട്. അതേ സമയം കോംഗോ വംശജനായ വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP