Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്കു നേരെ ചെന്നൈയിൽ വധശ്രമം

ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്കു നേരെ ചെന്നൈയിൽ വധശ്രമം

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്കു നേരെ വധശ്രമം. ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു. മുഖത്ത് ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോയമ്പേടിൽ വച്ചാണ് പെൺകുട്ടിക്ക് കുത്തേറ്റത്. അരവിന്ദ് കുമാർ പെൺകുട്ടിയോടു പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, ഇതു പെൺകുട്ടി നിരസിച്ചു. ഇതിനു പ്രതികാരം ചെയ്യാൻ അരവിന്ദ് കുമാർ പെൺകുട്ടി വരുന്ന വഴിയിൽ ഒളിച്ചു നിൽക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒളിച്ചിരുന്ന് കുത്തുകയായിരുന്നു. മുഖത്താണ് കുത്തുകൊണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP