Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിലെ ഔറംഗസേബ് റോഡി ഇനിമുതൽ അബ്ദുൾ കലാം റോഡ്

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി ഡൽഹിയിലെ ഔറംഗസേബ് റോഡ് അബ്ദുൾ കലാം റോഡ് എന്ന് പുനർനാമകരണം ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സെൻട്രൽ ഡൽഹിയുടെ ചുമതലയുള്ള സിവിക് ബോഡിയാണ് റോഡിന്റെ പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതിയോടെയാണ് പുനർനാമകരണം.

ബിജെപിയുടെ എംപിയായ മഹേഷ് ഗിരിയാണ് ഈ നിർദ്ദേശം എൻഡിഎംസിക്ക് നൽകിയത്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് കെജ്‌രിവാൾ ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നു. ഔറംഗസേബ് അനുകമ്പയില്ലാത്ത ഭരണാധികാരിയാണെന്നും നമ്മുടെ കുട്ടികൾക്ക് നമ്മൾ ചെകുത്താന്മാരുടെ പേര് നൽകുമോ എന്ന മഹേഷ് ഗിരിയുടെ പ്രസ്താവനകൾ വിവാദം സൃഷ്ടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP