Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുള്ള സമ്പാദ്യം മോഷണം പോയതോടെ പരാതിയുമായി പലകുറി സ്റ്റേഷനിൽ കയറിയിറങ്ങി; നീതി കിട്ടിയില്ലെങ്കിൽ ജീവനൊടുക്കാതെ നിവൃത്തിയില്ലെന്നും ധർമസങ്കടം; പരാതിയുമായി നിരങ്ങി നീങ്ങുന്ന ഈ ദമ്പതികളോട് മുഖം തിരിച്ച് മേലാളന്മാർ

ആകെയുള്ള സമ്പാദ്യം മോഷണം പോയതോടെ പരാതിയുമായി പലകുറി സ്റ്റേഷനിൽ കയറിയിറങ്ങി; നീതി കിട്ടിയില്ലെങ്കിൽ ജീവനൊടുക്കാതെ നിവൃത്തിയില്ലെന്നും ധർമസങ്കടം; പരാതിയുമായി നിരങ്ങി നീങ്ങുന്ന ഈ ദമ്പതികളോട് മുഖം തിരിച്ച് മേലാളന്മാർ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: ആരും തുണയില്ലാത്ത ഈ ദമ്പതികളുടെ ദുരവസ്ഥയാണ് മീററ്റിലെ സംസാര വിഷയം. നടക്കാൻ പോലും ശേഷിയില്ലാത്ത ദമ്പതികളുടെ നീതിക്കു വേണ്ടിയുള്ള കൈനീട്ടലാണ് ഇപ്പോൾ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്നുപോയ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യം, മോഷണം പോയവിവരം പലകുറി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ ദമ്പതികൾ. കണ്ടുനിൽക്കുന്നവരുടെ ഉള്ളുനീറ്റുന്ന ചിത്രമാണ് ഈ ദമ്പതികളുടേത്.

ഉത്തർപ്രദേശിലെ മീററ്റിൽ സഞ്ജീവ് കുമാർ, സാവിത്രി ദമ്പതികൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പരാതിപ്പെട്ടെങ്കിലും ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയില്ലെന്ന് ഇവർ ആരോപിക്കുന്നു. തുടർന്നാണ് ദമ്പതികൾ എസ്‌പി ഓഫീസിൽ പരാതി നൽകിയത്. ഇവിടെ നിന്നും നീതി ലഭിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുകയെന്നല്ലാതെ വേറെ വഴിയില്ലെന്നും ഇവർ പറയുന്നു. പരാതിയുമായി എസ്‌പി ഓഫീസിലേക്ക് ഇരുവരും നിരങ്ങി നീങ്ങുന്ന കാഴ്ച ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. ജൂലായ് നാലിന് ബന്ധുക്കളുടെ വീട്ടിലേക്ക് പോയ സമയത്താണ് ദമ്പതികളുടെ 80,000 രൂപ മൂല്യമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP