Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലപിടിപ്പുള്ള സാധനങ്ങളുമായി യാത്രക്കാരി മറന്നു വെച്ച ബാഗ് ഓട്ടോ ഡ്രൈവർ തിരികെ നൽകി; പാവപ്പെട്ട ഓട്ടോക്കാരന്റെ സത്യസന്ധതയ്ക്ക് സമ്മാനമായി മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് സ്‌കൂൾ ഉടമ

വിലപിടിപ്പുള്ള സാധനങ്ങളുമായി യാത്രക്കാരി മറന്നു വെച്ച ബാഗ് ഓട്ടോ ഡ്രൈവർ തിരികെ നൽകി; പാവപ്പെട്ട ഓട്ടോക്കാരന്റെ സത്യസന്ധതയ്ക്ക് സമ്മാനമായി മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് സ്‌കൂൾ ഉടമ

മുംബൈ: മറന്നു വെച്ച ബാഗ് തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവറെ സ്‌കൂൾ ഉടമ സഹായിച്ചത് മക്കളടെ പഠിപ്പ് ഏറ്റെടുത്ത്. അമിത് ഗുപ്ത എന്ന ഓട്ടോ ഡ്രൈവറാണ് സത്യസന്ധതയിലൂടെ മക്കളുടെ പഠിപ്പ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നത്. ചെമ്പൂരിലെ അരുണോദയ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉടമയായ സരളാ നമ്പൂതിരി എന്ന അദ്ധ്യാപികയാണ് ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് ഇത്രയും വലിയ സമ്മാനം നൽകി സഹായിച്ചത്.

അമിത് ഗുപ്തയുടെ ഓട്ടോയിൽ കയറിയ സരളാ നമ്പൂതിരി ഇയാളുടെ ഓട്ടോയിൽ വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് മറന്നു വെയ്ക്കുകയായിരുന്നു. കുട്ടികൾ ഫീസ് ആയി നൽകിയ 80,000 രൂപയും വീടിന്റെ താക്കോലും, ലോക്കറിന്റെ താക്കോലും, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഡെബിറ്റ് കാർഡ്, രണ്ട് മൊബൈൽ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്.

ബാഗ് നഷ്ടമായെന്ന് മനസ്സിലായതോടെ സ്‌കൂളിലെ പീയുണുമായി ചേർന്ന് ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ബാഗ് നഷ്ടപ്പെട്ട് അരമണിക്കൂർ ശേഷം അമിത് ഗുപ്ത നേരിട്ടെത്തി ബാഗ് ഇവരെ ഏൽപ്പിക്കുക ആയിരുന്നു. ഓട്ടത്തിലായിരുന്നെന്നും യാത്രക്കാരി പറഞ്ഞപ്പോഴാണ് ബാഗ് ഇരിക്കുന്ന കാര്യം മനസ്സിലായത്. അതിനാലാണ് ബാഗ് മടക്കി നൽകാൻ വൈകിയതെന്നും ഇയാൾ വിശദീകരിച്ചു.

എന്നാൽ അപ്പോഴത്തെ ടെൻഷനിൽ അമിതിന് എന്ത് സഹായം ചെയ്യണമെന്ന കാര്യം ഇവർ മറന്നു. പിന്നീട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇയാളെ ഇവർ തേടി കണ്ടു പിടിക്കുകയായിരുന്നു. വളരെ പാവപ്പെട്ട കുടുംബമായതിനാൽ മക്കൾ പഠിക്കുന്നില്ലെന്ന വിവരവും ഇവർ അറിഞ്ഞു. ഒരു അദ്ധ്യാപികയും സ്‌കൂൾ ഉടമയും ആയതിനാൽ ഇവരുടെ മക്കൾക്ക് ഇവരുടെ സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയും 10,000 രൂപയും ഇവർ കൊടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP