Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യയിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്; സൗഹാർദ്ദപരമായ പരിഹാരം ഈ വിഷയത്തിൽ അസാധ്യമാണെന്നാണ് വഖഫ് ബോർഡും

അയോധ്യയിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്; സൗഹാർദ്ദപരമായ പരിഹാരം ഈ വിഷയത്തിൽ അസാധ്യമാണെന്നാണ് വഖഫ് ബോർഡും

ലഖ്നൗ: അയോധ്യ കേസിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. കഴിഞ്ഞ ദിവസം കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർക്കാൻ ശ്രമിക്കണമെന്നും സമ്മതമാണെങ്കിൽ മധ്യസ്ഥത വഹിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം മൗലാന ഖാലിദ് റഷീദ് രംഗത്ത് വന്നത്. കോടതിയുടെ നിരീക്ഷണത്തിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് ഇദ്ദേഹം പറഞ്ഞതായി എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഒത്തുതീർപ്പ് വ്യവസ്ഥ സുപ്രീം കോടതി മുന്നോട്ട് വെച്ചെങ്കിലും അതിന് തയ്യാറല്ലെന്ന നിലപാടിലാണ് വഖഫ് ബോർഡ്. സൗഹാർദ്ദപരമായ പരിഹാരം ഈ വിഷയത്തിൽ അസാധ്യമാണെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. അതായത് അയോധ്യാ വിഷയത്തിൽ രണ്ട് മുസ്ലിം സംഘടനകൾ വ്യത്യസ്ത ധ്രുവത്തിലാണ്. അതിനിടെ ഒത്തുതീർപ്പിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുമെന്നും സൂചനയുണ്ട്.

അയോധ്യയിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് സംഘപരിവാർ അറിയിച്ചിട്ടുണ്ട്. എന്നാൽ രാമൻ ജനിച്ച സ്ഥലത്ത് തന്നെ ക്ഷേത്രം വേണമെന്ന നിലപാടിലാണ് അവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP