Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാപ്പകൽ വഴിയേ നടന്നുപോയ രണ്ടു പെൺകുട്ടിൾ 14 അംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായതിനു പിന്നാലെ സ്ത്രീകളെ ഉപദേശിച്ച് അസംഖാൻ; അപ്രിയ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് എസ്‌പി നേതാവ്; യുപിയിലെ മുൻ മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തിൽ

പട്ടാപ്പകൽ വഴിയേ നടന്നുപോയ രണ്ടു പെൺകുട്ടിൾ 14 അംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായതിനു പിന്നാലെ സ്ത്രീകളെ ഉപദേശിച്ച് അസംഖാൻ; അപ്രിയ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് എസ്‌പി നേതാവ്; യുപിയിലെ മുൻ മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തിൽ

ലക്‌നോ: ഉത്തർപ്രദേശിലെ രാംപുരിൽ രണ്ടു സ്ത്രീകളെ പതിനാലംഗം സംഘം മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ. അപ്രിയമായ സംഭവങ്ങൾ നടക്കാതിരിക്കണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കണമെന്നാണ് മുൻ മന്ത്രികൂടിയായ അസംഖാന്റെ ഉപദേശം.

ജനങ്ങൾ ഇക്കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ അവരുടെ വീടുകളിൽ തന്നെ കഴിയണം. മറ്റ് സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും അസംഖാൻ ഉപദേശിക്കുന്നു.

ഇതോടൊപ്പം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിലെ ക്രമസമാധാന നില തകർത്തുവെന്നും അസംഖാൻ ആരോപിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, കവർച്ചകൾ എന്നിവ വർദ്ധിച്ചു. ക്രിമിനലുകൾക്ക് ഇത് അവരുടെ സർക്കാരാണ് എന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് പെൺകുട്ടികളെ 14 യുവാക്കൾ ചേർന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അസംഖാന്റെ പരാമർശം. ലക്നോവിൽനിന്ന് മുന്നൂറു കിലോമീറ്റർ അകലെയുള്ള രാംപുരിലാണ് സംഭവം നടന്നത്.

മോട്ടോർ സൈക്കിളുകളിൽ എത്തിയ 14 അംഗ സംഘം റോഡിൽവച്ച് രണ്ടു പെൺകുട്ടികളെ തടയുന്നതു വീഡിയോയിൽ കാണാം. തുടർന്ന് ഇവർ പെൺകുട്ടികളുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടികൾ അലറിക്കരഞ്ഞിട്ടും സംഘം ഉപദ്രവം നിർത്താൻ തയാറാകുന്നില്ല.

രണ്ടാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോളാണ് പൊലീസ് കേസ് എടുക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്ന രംഗങ്ങൾ എവിടെവച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമല്ല. ആക്രമണത്തിന് ഇരയായ പെൺകുട്ടികളെ തിരിച്ചറിയാനും പൊലീസിനു കഴിഞ്ഞിട്ടില്ല. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം യുപിയിൽ ക്രമസമാധാനനില തകരാറിലായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP