Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് മണിക്കൂർ ഉറക്കം ഒരു മണിക്കൂർ വ്യായാമം സമീകൃതാഹാരം; മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിൽ; ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴിയുമായി ബാബാ രാംദേവ്

ആറ് മണിക്കൂർ ഉറക്കം ഒരു മണിക്കൂർ വ്യായാമം സമീകൃതാഹാരം; മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിൽ; ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴിയുമായി ബാബാ രാംദേവ്

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി: ആറ് മണിക്കൂർ ഉറക്കം, ഒരു മണിക്കൂർ വ്യായാമം, സമീകൃതാഹാരം എന്നീ കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാൻ കഴിയുമെന്ന് ബാബാ രാംദേവ്. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്. ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴി വെളിപ്പെടുത്തി ബാബാ രാംദേവ്. 12-ാമത് നാഷണൽ ക്വാളിറ്റി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ബാബ രാംദേവ്.

മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്. എന്നാൽ, തെറ്റായ ജീവിതശൈലിയാണ് ആയുർദൈർഘ്യം കുറയാൻ കാരണം-പറയുന്നത് യോഗാചാര്യൻ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കിൽ രോഗത്തെ അകറ്റി നിർത്തി ആരോഗ്യപരമായി ജീവിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ആറ് മണിക്കൂർ ഉറക്കം, ഒരു മണിക്കൂർ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴിയെന്ന് രാംദേവ് അറിയിച്ചു.

ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മൾ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മർദം പോലുള്ള രോഗങ്ങൾ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാൽ, ഇത് നമ്മുടെ ആയുസ്സ് കുറയ്ക്കുകയും ജീവിതം മരുന്നിനും ഡോക്ടർമാർക്കും അടിമപ്പെടുകയുമാണെന്നും 12-ാമത് നാഷണൽ ക്വാളിറ്റി കോൺക്ലേവിൽ ബാബ രാംദേവ് പറഞ്ഞു.

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കു നേരെയുള്ള വിമർശനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. താൻ ജനങ്ങൾക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ വാദം.

രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണം. യോഗ പോലുള്ളവ ശീലമാക്കിയാൽ രോഗത്തെ അകറ്റി നിർത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യം നിലനിർത്തുന്നതിന് യോഗ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിർത്തുന്നതിന് ബിജെപി അധ്യക്ഷൻ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഭക്ഷണം നിയന്ത്രിച്ചതിലൂടെ 38 കിലോ ഭാരമാണ് അദ്ദേഹം കുറച്ചതെന്ന് ബാബ അറിയിച്ചു. ഉച്ചഭക്ഷണത്തിൽ കർശന നിയന്ത്രണം വരുത്തുന്നതിനൊപ്പം രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറിയും സൂപ്പുമായി മിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP