Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗോഡ്മാൻ ടു ടൈക്കൂൺ, ദി അൺടോൾഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ്'! ബാബ രാംദേവിന്റെ തനിനിറം തുറന്നു കാട്ടുന്ന പുസ്തകത്തെ ഭയപ്പാടോടെ കണ്ട് പതഞ്ജലി; കോടതി ഉത്തരവോടെ വിൽപ്പന പിടിച്ചു നിർത്തിയെങ്കിലും പബ്ലിസിറ്റി കൂടുതൽ കിട്ടി; പ്രിയങ്ക പഥക്കിന്റെ പുസ്തകം പ്രതിപാദിക്കുന്നത് തട്ടിപ്പുകാരനിൽ നിന്നും യോഗിയായി വളർന്ന രാംദേവിന്റെ കഥ

'ഗോഡ്മാൻ ടു ടൈക്കൂൺ, ദി അൺടോൾഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ്'! ബാബ രാംദേവിന്റെ തനിനിറം തുറന്നു കാട്ടുന്ന പുസ്തകത്തെ ഭയപ്പാടോടെ കണ്ട് പതഞ്ജലി; കോടതി ഉത്തരവോടെ വിൽപ്പന പിടിച്ചു നിർത്തിയെങ്കിലും പബ്ലിസിറ്റി കൂടുതൽ കിട്ടി; പ്രിയങ്ക പഥക്കിന്റെ പുസ്തകം പ്രതിപാദിക്കുന്നത് തട്ടിപ്പുകാരനിൽ നിന്നും യോഗിയായി വളർന്ന രാംദേവിന്റെ കഥ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടൈക്കൂണായി വളർന്നിരിക്കയാണ് ബാബ രാംദേവിന്റെ പ്രസ്ഥാനമായ പതഞ്ജലി ഗ്രൂപ്പ്. ഈ ഉയർച്ചക്ക് പിന്നിലുള്ളത് വലിയൊരു തട്ടിപ്പിന്റെ കഥയാണെന്ന ആരോപണം കാലങ്ങളായുണ്ട്. പൊലീസ് കേസിൽ പ്രതിയായിരുന്ന ബാബ രാംദേവ് ഗോഡ്മാനായി വളർന്ന കഥ വെളിവാക്കുന്ന പുസ്തകമാണ് 'ഗോഡ്മാൻ ടു ടൈക്കൂൺ, ദി അൺടോൾഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ്' എന്നത്.

പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ച രാംദേവിന് അനുകൂലമായ തീരുമാനം ഉണ്ടായെങ്കിലും പുസ്തകത്തിലെ ഉള്ളടക്കത്തിൽ പതഞജലിയും രാംദേവും അസ്വസ്ഥരാണ്. ബാബയുടെ വളർച്ചയുടെ കഥയാണ് പുസ്തകം പറയുന്നത്. പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബാ രാംദേവിന്റെ ജീവിതം വിമർശനപരമായി വിലയിരുത്തുന്ന പുസ്തകമാണ് ഗോഡ്മാൻ ടു ടൈക്കൂൺ, ദി അൺടോൾഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ്. ഡൽഹി കർക്കദുമയിലെ ജില്ലാ കോടതിയാണ് പുസ്തകം നിരോധിച്ചത്. എന്നാൽ നേരത്തെ ഓൺലൈനിൽ വിൽപ്പന പൊടിപൊടിക്കുന്നുണ്ടായിരുന്നു.

പ്രിയങ്ക പഥക്-നരേൻ എഴുതി ജഗർനോട്ട് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം നേരത്തേ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ലഭ്യമായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുസ്തകത്തിന്റെ വിൽപന നിർത്തിവച്ചു. പുസ്തകം വായിച്ച് തന്റെ ആരാധകരാണ് വിളിച്ച് കാര്യം അറിയിച്ചതെന്ന് രാംദേവ് പറയുന്നു. തെളിവുകളോ മറ്റ് സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യമാണ് പുസ്തകത്തിൽ പറയുന്നത്. പുസ്തകത്തിന് വിൽപ്പന കൂടാൻവേണ്ടി മാത്രമാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. വിവാദവിഷയങ്ങൾ മാത്രമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. പുസ്തകത്തിൽ നിറയെ അസത്യമാണ്. എന്നിങ്ങനെയുള്ള വാദങ്ങളാണ് പുസ്തകം നിരോധിക്കാനുള്ള ഹരജിയിൽ രാംദേവ് അവകാശപ്പെട്ടത്.

എന്നാൽ, പുസ്തകത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രസാധകർ പറഞ്ഞു. ഉത്തരവ് മരവിപ്പിക്കാൻ മേൽക്കോടതിയെ സമീപിക്കും. പ്രസാധകരുടേയോ ഗ്രന്ഥകാരിയുടേയോ വാദങ്ങൾ കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും പ്രസാധകർ പറഞ്ഞു. ബാബ രാംദേവ്, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വ്യക്തിത്വങ്ങൾ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുടേതടക്കം 50 അഭിമുഖങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതേക്കുറിച്ച് പുറംലോകം അറിഞ്ഞാൽ ബാബയുടെ ഇമേജിനെ ബാധിക്കുമെന്നതാണ് അവരുടെ പിൻവലിയലിന് കാരണം.

നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് എങ്ങനെയാണ് അഭിമുഖങ്ങളും ലേഖനങ്ങളും പൊലീസ് റിപ്പോർട്ടുകളും വിവരാവകാശ രേഖകളും ലഭ്യമായതെന്ന് വിശദീകരിക്കാനായി പുസ്തകത്തിലെ 25 പേജുകൾ ചെലവഴിച്ചിട്ടുണ്ടെന്നും പ്രസാധകർ പറഞ്ഞു. രാംദേവിന്റെ കമ്പനി രൂപീകൃതമായ സമയത്താണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തെക്കുറിച്ചുള്ള ആശയം തന്നിൽ ഉണ്ടായതെന്ന് പ്രിയങ്ക പഥക് പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപാണ് താൻ ആദ്യമായി രാംദേവിനെ കണ്ടത്. പിന്നീട് അദ്ദേഹത്തിന്റെ മോഹവും പ്രവർത്തനങ്ങളുമെല്ലാം ശ്രദ്ധാപൂർവം നിരീക്ഷിച്ചിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാൾ അത്യദ്ധ്വാനവും ഉറച്ച തീരുമാനവും കൊണ്ടു മാത്രം രാജ്യത്തെ ഹീറോയായി മാറിയതിനെക്കുറിച്ചുള്ള കൗതുകമാണ് പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിലുള്ളത് എന്നും പ്രിയങ്ക പറഞ്ഞു.

രാംദേവുമായി ബന്ധപ്പെട്ട ചില മരണങ്ങളുടെ പിന്നാമ്പുറങ്ങൾ ഉൾപ്പെടെ പ്രതിപാദിക്കുന്ന പുസ്തകം വിപണിയിൽ തുടരുന്നത് രാംദേവിനും പതഞ്ജലിക്കും വലിയ തിരിച്ചടിയാണെന്ന തിരിച്ചറിവാണ് പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കാൻ കാരണമായത്. പുസ്തകം പുറത്തിറങ്ങിയതു പിന്നാലെ തന്റെ ഭക്തരിൽ ധാരളം പേർ വിളിച്ചിരുന്നെന്നും ഇതുപ്രകാരം പുസ്തകം പരിശോധിച്ചപ്പോഴാണ് അസത്യവും വിദ്വേഷപൂർണവുമായ ഉള്ളടക്കമാണ് പുസ്തകത്തിലുള്ളതെന്നും ഉത്തരവാദിത്വരഹിതമായ പ്രവർത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും മനസിലായതെന്നു രാംദേവ് നേരത്തെ ഹർജിയിൽ പറഞ്ഞിരുന്നത്. തെളിവുകളോ സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ, എല്ലാറ്റിനും തെളിവുണ്ടെന്ന് പുസ്തകത്തിന്റെ പ്രസാദകരുടെ പക്ഷം.

രാംദേവിന്റെ ഭൂതകാലത്തിലേക്ക് അന്വേഷിച്ചിറങ്ങുന്ന പുസ്തകം ഇപ്പോഴത്തെ ബിസിനസ് ടൈകൂൺ എന്ന സ്ഥാനത്തേക്ക് രാംദേവ് എങ്ങനെയെത്തിയെന്നതിനെക്കുറിച്ചും പറയുന്നു. രാംദേവിന്റെ വ്യാപര താത്പര്യങ്ങളെയും പതഞ്ജലി ഗ്രൂപ്പിനെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. രാംദേവുമായി ബന്ധപ്പെട്ട് നിന്ന ചില വ്യക്തികളുടെ ദുരൂഹമരണവും കാണാതാകലുമൊക്കെ പുസ്തകത്തിൽ വിഷയമായി വരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP