Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരക്കിറക്കാൻ വന്ന തൊഴിലാളിയെ കൊന്നു; ബാബാ രാംദേവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു

ചരക്കിറക്കാൻ വന്ന തൊഴിലാളിയെ കൊന്നു; ബാബാ രാംദേവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു

ഹരിദ്വാർ: ബാബ രാംദേവിന്റെ സഹോദരൻ റാം ഭരതുകൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ. ഹരിദ്വാറിലെ കോടതിയാണ് 14 ദിവസത്തേക്ക് റാം ഭരത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

പതഞ്ജലി ഫുഡ് ആൻഡ് ഹെർബർ പാർക്കിലെ ജീവനക്കാരും ചരക്കുലോറി തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് റാം ഭരത് അറസ്റ്റിലായത്. ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്ക്.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഹരിദ്വാർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് സ്വീറ്റി സിങ് പറഞ്ഞു. റാം ഭരതിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതഞ്ജലിയിലേക്ക് സാധനങ്ങളുമായി വന്ന വാഹനങ്ങളെ പ്രാദേശിക ചരക്കുലോറി തൊഴിലാളി യൂണിയൻ എതിർത്തു. വാഹനങ്ങളെ ഉള്ളിൽ കയറ്റിവിടാതെ തൊഴിലാളികൾ തടഞ്ഞുനിർത്തി. പ്രാദേശത്തെ ചരക്കുലോറി തൊഴിലാളികളെ വിളിക്കാതെ പുറത്തു നിന്നുമുള്ള വാഹനങ്ങളെ കൊണ്ടുവരുന്നത് അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു യൂണിയൻ. ഇതേത്തുടർന്നാണ സുരക്ഷാജീവനക്കാരും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP