Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെയുമുണ്ടോ സെൽഫി ഭ്രമം? കൂട്ടം തെറ്റിയ കുട്ടിയാനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയപ്പോൾ സംഭവിച്ചത്

ഇങ്ങനെയുമുണ്ടോ സെൽഫി ഭ്രമം? കൂട്ടം തെറ്റിയ കുട്ടിയാനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയപ്പോൾ സംഭവിച്ചത്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സെൽഫികൾ മാത്രം. നാട്ടിലുള്ളവർക്ക് ഇതൊക്കെ മനസ്സിലാകും. എന്നാൽ കാട്ടിലുള്ളവർക്കോ? ഇതൊന്നും കണ്ടും കേട്ടും അവർക്ക് ശീലമില്ലല്ലോ. ആളുകളുടെ കടുത്ത സെൽഫി ഭ്രമം ജീവനെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, അത് മൃഗങ്ങൾക്ക് കൂടി വിനയായാലോ?

കഴിഞ്ഞ ദിവസം കർണാടകയിലെ ഓങ്കോർ വനാതിർത്തിയിൽ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ സെൽഫി എടുക്കാൻ തിക്കും തിരക്കുമായി. ബഹളം കേട്ട് ഭയന്ന് ആനക്കൂട്ടം കാട്ടിലേക്ക് ഓടിക്കയറി. എന്നാൽ കുട്ടത്തിലുള്ള ഏതാനും മാസം പ്രായമായ കുട്ടിയാനയ്ക്ക് മറ്റാനകൾക്കൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല.

തേടിയ വള്ളി കാലിൽ ചുറ്റി എന്ന മട്ടിലായി ആൾക്കൂട്ടത്തിന്റെ മനോഭാവം. സെൽഫിക്കായി ആനക്കുട്ടിക്ക് ചുറ്റും എല്ലാവരും കൂടി. കുട്ടിയാനയെ പിടിച്ചുവലിച്ച് കാട്ടിൽ നിന്ന് കുറച്ചകലേക്ക് കൊണ്ടുവന്നതോടെ അത് അമ്മയെ കാണാതെ കരയാനും തുടങ്ങി. സെൽഫിഭ്രമത്തിൽ മുങ്ങിയവർ അതൊന്നും കണ്ടതായി ഭാവിച്ചില്ല.

അമ്മയാന സമീപത്ത് ഉണ്ടായിരുന്നെങ്കിലും ആൾക്കൂട്ടത്തെ പേടിച്ച് ആനക്കുട്ടിയുടെ അടുത്തേക്ക് വന്നില്ല. സംഭവം അറിഞ്ഞ് വനപാലകർ എത്തിയപ്പോഴേക്കും ആളുകളുടെ പിടിവലിയിൽ കുട്ടിയാന അവശനിലയിലായിരുന്നു. വനപാലകൾ പ്രാഥമിക ശുശ്രൂഷ നൽകി. വനപാലകർ നൽകിയ പാല് കുടിക്കാൻ കുട്ടിയാന തയാറായില്ല. ആനക്കുട്ടി ഭയന്നു പോയതാകുമെന്ന് വനപാലകർ പറഞ്ഞു.

സ്ഥിതി മെച്ചപ്പെടാതെ കാട്ടിലേക്ക് അയച്ചാലും ആനക്കുട്ടി രക്ഷപെടില്ലെന്ന് മനസ്സിലാക്കിയതോടെ സമാധാനിപ്പിക്കാനുള്ള ശ്രമവും വനപാലകർ നടത്തി. എന്നാൽ 24 മണിക്കൂറിന് ശേഷം കുട്ടിയാന ചെരിഞ്ഞു. അമ്മയാനയെ കാണാത്ത ഭയവും ക്ഷീണവുമാണ് കുട്ടിയാന ചെരിഞ്ഞതെന്നാണ് വനപാലകരുടെ നിഗമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP